പണി മുടങ്ങിയിട്ട് മൂന്നുവർഷം To advertise here, തെന്മല :മെറ്റൽ നിരത്തി മൂന്നുവർഷമായിട്ടും നവീകരണം നിലച്ചുകിടന്ന റോസ്‌മല പാതയുടെ തുടക്കഭാഗം നവീകരിച്ചു. ആര്യങ്കാവ് ആർ.ഒ.കവലയിൽനിന്ന് നാൽപ്പത്തിയേഴിനു താഴ്ഭാഗംവരെയുള്ള 490 മീറ്ററാണ് നവീകരിച്ചത്. കഴിഞ്ഞദിവസം ടാറിങ് പൂർത്തിയാക്കിയിട്ടുണ്ട്. വശം കോൺക്രീറ്റ് ചെയ്ത് മണ്ണിടുന്ന ജോലിയാണ് ഇനി പൂർത്തിയാക്കാനുള്ളത്. പദ്ധതിക്കായി 25 ലക്ഷം രൂപയാണ് ചെലവഴിച്ചത്. മൂന്നുവർഷത്തിനിടെ രണ്ടുപ്രാവശ്യം മെറ്റൽ നിരത്തിയിട്ടും ജോലികൾ ഉപേക്ഷിച്ചനിലയിലായിരുന്നു. വാർഡ് അംഗം ശിവകാമി അധികൃതരെ നാട്ടുകാരുടെ ബുദ്ധിമുട്ട് അറിയിച്ചതിനെത്തുടർന്നാണ് നടപടിയുണ്ടായത്. ആര്യങ്കാവിൽനിന്നു റോസ്‌മലയിലേക്കുള്ള പാതയുടെ തുടക്കഭാഗം നവീകരിക്കാത്തത് യാത്രാക്ലേശം രൂക്ഷമാക്കിയിരുന്നു. മെറ്റൽ ഇളകി വാഹനങ്ങൾക്കു പോകാൻ ബുദ്ധിമുട്ടായതുൾപ്പെടെ 'മാതൃഭൂമി' വാർത്തയാക്കിയിരുന്നു. ആര്യങ്കാവ് ആർ.ഒ.കവലയിൽനിന്ന് റോസ്‌മലയിലേക്ക് 12 കിലോമീറ്റർ വനപാതയാണ്. ഇനിയും നാലുകിലോമീറ്ററോളം നവീകരണം നടത്തേണ്ടതുണ്ട്. ആര്യങ്കാവിൽനിന്നാണ് അവശ്യസാധനങ്ങൾ റോസ്‌മല ഗ്രാമത്തിലെത്തിക്കേണ്ടത്. പാതയുടെ പൂർണമായ നവീകരണം നടത്താത്തതിനാൽ ഒരിടം നവീകരിക്കുമ്പോഴേക്കും മറ്റൊരിടം തകർച്ചയിലാകും. ബാക്കി ഭാഗത്തും അറ്റകുറ്റപ്പണി നടത്താൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 27 Mar 2026, 01:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
