പ്രമേഹത്തിന്റെ നാലാമത്തെ പ്രധാന സങ്കീർണത കരൾ രോഗമെന്ന് ഗവേഷകർ. ദി ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കുന്നത്. കാഴ്ച തകരാർ, വൃക്ക തകരാർ, നാഡീവേദന തുടങ്ങിയവയാണ് പ്രമേഹത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങളായി ഇതുവരെ കണക്കാക്കിയിരുന്നത്. ഇതിനൊപ്പമാണ് കരൾ രോഗത്തെ നാലാമത്തെ പ്രധാന സങ്കീർണതയായി കണക്കാക്കണമെന്ന് ഗവേഷകർ പറയുന്നത്. To advertise here, ഇന്ത്യയിലെ ടൈപ് 2 ഡയബറ്റിസ് ഉള്ളവരിലെ കരൾ രോഗത്തേക്കുറിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. 9,000 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച് ഫൈബ്രോസ്കാൻ എന്ന ടൂൾ ഉപയോഗിച്ചാണ് കരളിന്റെ പ്രവർത്തനം വിലയിരുത്തിയത്. തുടർന്നാണ് 26 ശതമാനം പേർക്ക് ഫൈബ്രോസിസ്, അഞ്ചു ശതാനം പേർക്ക് സിറോസിസ് എന്നിവ കണ്ടെത്തിയത്. 2024 ജനുവരി മുതൽ ജൂലൈ വരെയായി ചെന്നൈ, ഡൽഹി എന്നിങ്ങനെ ഇന്ത്യയിലെ ഇരുപത്തിയേഴോളം കേന്ദ്രങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ടൈപ് 2 ഡയബറ്റിസ് ഉള്ള പ്രായപൂർത്തിയായവരിൽ 14 ശതമാനം പേരിലും ഫൈബ്രോസിസ് കണ്ടെത്തിയെങ്കിലും ലക്ഷണങ്ങൾ ഉണ്ടാവുകയോ വേണ്ട ചികിത്സ തേടുകയോ ചെയ്തിട്ടില്ലെന്ന് പഠനം പറയുന്നു. കരൾ രോഗം പലപ്പോഴും പ്രമേഹത്തോടൊപ്പം സമാന്തരമായി തന്നെ വരികയും നിശബ്ദമായി തുടരുകയും ചെയ്യുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. രോഗം തിരിച്ചറിയുന്ന ഘട്ടമാവുമ്പോഴേക്ക് കരളിന്റെ ആരോഗ്യം സാരമായി തകരാറിലായിരിക്കാം. പ്രമേഹ ചികിത്സയുടെ ഭാഗമായി കണ്ണിന്റെയും വൃക്കയുടെയുമൊക്കെ ആരോഗ്യം പരിശോധിക്കുന്നതിനൊപ്പം കരളിൽ ഫൈബ്രോസിസ് ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് ഗവേഷകർ. പ്രമേഹം മൂലം രക്തത്തിലെ പഞ്ചസാരയുടെ നില ഉയരുന്നത് ഇൻസുലിൻ പ്രതിരോധത്തിനും കരൾ പോലുള്ള അവയവത്തിൽ കൊഴുപ്പടിയാനും കാരണമാകും. ക്രമേണ ഇത് ഫൈബ്രോസിസ്, ചികിത്സിക്കാതിരിക്കുമ്പോൾ ലിവർ സിറോസിസ്, ലിവർ കാൻസർ എന്ന അവസ്ഥകളിലേക്കും എത്തിക്കുമെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു. ഇൻസുലിൻ പ്രതിരോധം ശരീരം ഇൻസുലിനോട് പ്രതികരിക്കുന്നതിനെയാണ് ഇൻസുലിൻ സംവേദകത്വം(ഇൻസുലിൻ സെൻസിറ്റിവിറ്റി) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരം ഇൻസുലിനോട് നന്നായി പ്രതികരിക്കുന്നത് ആരോഗ്യത്തിന്റെ ലക്ഷണമാണ്. എന്നാൽ ഇതിന് വിപരീതമായ അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത്. ഈ അവസ്ഥയിൽ പേശികളിലെയും കരളിലെയും കോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കില്ല. ശരീരം ഇൻസുലിനോട് വേണ്ടരീതിയിൽ പ്രതികരിക്കാതെ വരുമ്പോൾ രക്തത്തിൽനിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യാതെ വരുന്നു. ഇതാണ് പ്രമേഹത്തെത്തുടർന്നുള്ള വിവിധ രോഗാവസ്ഥകളിലേക്ക് നയിക്കുന്നത്. ഇൻസുലിൻ ഇഞ്ചക്ഷനോ ഗുളികകളോ ആണ് ഇൻസുലിൻ സംവേദകത്വം വർധിപ്പിക്കാനുള്ള പ്രതിവിധി. എന്നാൽ, ഇൻസുലിൻ പ്രതിരോധത്തെ മറികടക്കാൻ വ്യായാമം, മതിയായ ഉറക്കം, അന്നജം കുറഞ്ഞ ഭക്ഷണം, നാരുകളടങ്ങിയ ഭക്ഷണം തുടങ്ങിയ ജീവിതശൈലിയിലെ മാറ്റങ്ങളും പ്രധാനമാണ്. Content Highlights: Liver disease is now identified as the fourth major diabetes complication alongside kidney, nerve, and eye damage Published: 08 Apr 2026, 11:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ലക്ഷണങ്ങൾ ഉണ്ടാകില്ല, തിരിച്ചറിയാൻ വൈകും; പ്രമേഹത്തിന്റെ നാലാമത്തെ സങ്കീർണത കരൾരോഗം
M
MathrubhumiSource Link
about 1 month ago