ലണ്ടൻ രാഷ്ട്രീയത്തിൽ മലയാളി തിളക്കം; തിരുവനന്തപുരം സ്വദേശി രാജീവ് രാജശേഖരൻ നായർ ജനവിധി തേടുന്നു

ലണ്ടൻ രാഷ്ട്രീയത്തിൽ മലയാളി തിളക്കം; തിരുവനന്തപുരം സ്വദേശി രാജീവ് രാജശേഖരൻ നായർ ജനവിധി തേടുന്നു

M
MathrubhumiSource Link
ലണ്ടൻ: ഹാമേഴ്സ്മിത്ത് ആൻഡ് ഫുൾഹാം ബറോയിൽ നടക്കുന്ന 2026 മേയ് 7-നുള്ള പ്രാദേശിക തിരഞ്ഞെടുപ്പ് അടുത്തെത്തുന്നതിനിടെ, യു.കെ.-യിലെ പ്രമുഖവും സമ്പന്നവുമായ പ്രദേശങ്ങളിലൊന്നായ പാർസൺസ് ഗ്രീൻ & സാൻഡ്ഫോർഡ് വാർഡിൽനിന്ന് റിഫോം യു.കെ. സ്ഥാനാർഥിയായി തിരുവനന്തപുരം സ്വദേശിയായ രാജീവ് രാജശേഖരൻ നായർ മത്സരരംഗത്തിറങ്ങി. ലണ്ടനിലെ ഈ വാർഡ് ഉയർന്ന ജീവിത നിലവാരത്തിനും ശക്തമായ പ്രാദേശിക സമൂഹത്തിനും പേരുകേട്ടതാണ്. അതിനാൽതന്നെ ഇവിടെ നടക്കുന്ന തെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമാണ്. ബ്രിട്ടനിലെ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ സൂചനകൾ വ്യക്തമാണ്. റിഫോം യു.കെ. പോലുള്ള പാർട്ടികൾക്ക് ഉയർന്നുവരുന്ന ജനപിന്തുണയുടെ പശ്ചാത്തലത്തിൽ, ഈ വാർഡിലും ശക്തമായ മത്സരം പ്രതീക്ഷിക്കുന്നു. To advertise here, 2009-ൽ ഒരു വിദ്യാർത്ഥിയായി ബ്രിട്ടനിലെത്തിയ രാജീവ്, പിന്നീട് ഇവിടെ തന്നെ ജീവിതം സ്ഥാപിക്കുകയും രാജ്യസേവനത്തെ തന്റെ ലക്ഷ്യമാക്കുകയും ചെയ്തു. 2021-ൽ ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്ന അദ്ദേഹം, തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് വേഗത്തിൽ മുന്നേറി. പ്രത്യേക യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും പ്രമോഷൻ നേടിയതും അദ്ദേഹത്തിന്റെ സേവനമികവിന്റെ തെളിവാണ്. ഇപ്പോൾ സൈനിക സേവനത്തിനൊപ്പം സിവിൽ സർവീസിലും പ്രവർത്തിക്കുന്ന അദ്ദേഹം, പ്രതിരോധ മന്ത്രാലയവും നീതിമന്ത്രാലയവും ഉൾപ്പെടെ ഡ്യുവൽ ബാഡ്ജ് കൈവശം വച്ചിരിക്കുന്ന അപൂർവ്വ ഉദ്യോഗസ്ഥരിൽ ഒരാളാണ്. സാമൂഹിക പ്രവർത്തനങ്ങളിലും രാജീവ് സജീവമാണ്. വൈസ് ചെയർമാൻ – യൂറോപ്പ് ഇന്ത്യ സെൻറർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാൻ,  ശ്രീ ചിത്തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷൻ ട്രസ്റ്റി, നന്മ ഫൗണ്ടേഷൻ യു.കെ. നോഡൽ ഓഫീസർ നിലകളിലും പ്രവർത്തിക്കുന്നു. പാർസൺസ് ഗ്രീൻ & സാൻഡ്ഫോർഡ് മേഖലയിലെ റിഫോം യു.കെ. സ്ഥാനാർത്ഥിയായും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് രാജീവ് പറഞ്ഞു: “ഞാൻ ഇവിടെ ഒരു വിദ്യാർത്ഥിയായി എത്തിയതാണ്. ഇന്ന് ഈ സമൂഹത്തിന് തിരിച്ചുനൽകാൻ കഴിയുന്ന സ്ഥിതിയിലാണെന്നത് സന്തോഷകരമാണ്. മേയ് 7-നുള്ള തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.” “റിഫോം യു.കെ. പാർട്ടിക്ക് ഹാമേഴ്സ്മിത്ത് ആൻഡ് ഫുൾഹാമിൽ ഭൂരിപക്ഷം ലഭിച്ചാൽ, ഞാൻ മേയറായി സേവനം ചെയ്യാൻ തയ്യാറാണ്. സൈന്യത്തിൽ നിന്ന് നേടിയ ശിക്ഷണവും ഉത്തരവാദിത്വബോധവും ഉപയോഗിച്ച് ഈ ബറോയ്ക്ക് ശക്തമായ നേതൃത്വമാണ് ഞാൻ നൽകാൻ ശ്രമിക്കുന്നത്.” വിലക്കയറ്റം, വീടുകളുടെ ലഭ്യത, പ്രദേശസുരക്ഷ ഇവയാണ് അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങൾ. “ജനങ്ങൾക്ക് നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” അദ്ദേഹം പറയുന്നു. Content Highlights: Rajeev Rajasekharan, the Reform UK Candidate Published: 29 Mar 2026, 09:47 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലണ്ടൻ രാഷ്ട്രീയത്തിൽ മലയാളി തിളക്കം; തിരുവനന്തപുരം സ്വദേശി… | Boolokam