ലയൺസ് ക്ലബ് സേവനപദ്ധതി

ലയൺസ് ക്ലബ് സേവനപദ്ധതി

M
MathrubhumiSource Link
തലശ്ശേരി : ലയൺസ് ക്ലബ് തലശ്ശേരി ഗോൾഡൻ സ്റ്റാർസ് സേവനപദ്ധതികൾ ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് സി. രാധാകൃഷ്ണൻ അധ്യക്ഷനായി. എക്സലൻസ് അവാർഡ് നേടിയ സെൻസായി സി.എൻ. മുരളിക്ക് ഡിസ്ട്രിക്ട് ഗവർണർ ഉപഹാരം നൽകി. ദേശീയ ഷോട്ടോക്കാൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ജാപ്പനീസ് ബൂഡോ ലിയോ ക്ലബ് പ്രസിഡന്റ് കെ.എസ്. വൈശാഖ്, കെ.വി.അമൽരാജ്, എസ്. ശിവദത്ത്, കൊളശ്ശേരി ടൗണിൽ വഴിയോരത്ത് പൂന്തോട്ടം ഒരുക്കിയ വിനീഷ്, വിമുക്തഭടന്മാരുടെ സംഘടന ജില്ലാ പ്രസിഡന്റ് വത്സൻ മടയമ്പത്ത് എന്നിവരെ അനുമോദിച്ചു. ഡിസ്ട്രിക്ട് കാബിനറ്റ് എക്സി. സെക്രട്ടറി റീജ ഗുപ്ത, സജീവ് മാണിയത്ത്, പി. പവിത്രൻ, രാജേഷ് കുഞ്ഞപ്പൻ, പി.പി. സുധേഷ്, കെ.വി. ഗിരീഷ് കുമാർ, സി.എൻ. മുരളി, സത്യനാഥ് മുരിക്കോളി എന്നിവർ സംസാരിച്ചു. To advertise here, Published: 23 Mar 2026, 02:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലയൺസ് ക്ലബ് സേവനപദ്ധതി — Mathrubhumi | Boolokam | Boolokam