ലിംഗമാറ്റശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അനയ ബംഗാർ; അച്ഛന്റെ പിന്തുണയ്ക്ക് നന്ദിയെന്ന് കുറിപ്പ്

ലിംഗമാറ്റശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അനയ ബംഗാർ; അച്ഛന്റെ പിന്തുണയ്ക്ക് നന്ദിയെന്ന് കുറിപ്പ്

M
MathrubhumiSource Link
ബാങ്കോക്ക്: ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അനയ ബംഗാർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകളാണ് അനയ. തായ്‌ലൻഡിൽവെച്ചായിരുന്നു ശസ്ത്രക്രിയ. അനയതന്നെയാണ് താൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ വിവരം വെളിപ്പെടുത്തിയത്. ഈ വൈകാരികമായ യാത്രയിൽ തനിക്ക് നിരുപാധികമായ പിന്തുണ നൽകിയ പിതാവിനും കുടുംബത്തിനും നന്ദി പറയുന്നതായും അനയ പറഞ്ഞു. To advertise here, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ പിതാവ് കൂടെയുണ്ടായിരുന്നത് വലിയ കാര്യമാണെന്ന് അനയ പറഞ്ഞു. കുടുംബത്തിന് ഈ മാറ്റം ഉൾക്കൊള്ളാൻ സമയമെടുത്തുവെന്നും എന്നാൽ പിതാവിന്റെ പിന്തുണ യഥാർഥവും ശക്തവുമാണെന്ന് അവൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം പിതാവിനൊപ്പമുള്ള ചിത്രവും അനയ പങ്കുവെച്ചിട്ടുണ്ട്. അഞ്ച് വർഷത്തോളമായി ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള ഹോർമോൺ ചികിത്സയിലായിരുന്നു അനയ. 2023-ൽ ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിയും ആരംഭിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞത് ആറ് മാസമെങ്കിലും വിശ്രമം ആവശ്യമായി വരും. ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും അച്ഛനാണ് വഹിക്കുന്നതെന്നും അനയ നേരത്തേ പറഞ്ഞിരുന്നു. Content Highlights: Anaya Bangar successfully underwent gender affirmation surgery in Bangkok., Former cricketer Sanjay Bangar provided unconditional support throughout the process., Anaya has been undergoing hormone replacement therapy since 2023., The surgery and recovery process marks a significant milestone in her personal journey. Published: 21 Mar 2026, 10:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലിംഗമാറ്റശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അനയ ബംഗാർ; അച… | Boolokam