ചെങ്ങന്നൂർ : പുലിയൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്ററിന്റെ വാർഷികാഘോഷം ‘സ്വരലയം’ ഭീമാ ജുവല്ലേഴ്‌സ് ചെയർമാൻ ബി. ബിന്ദുമാധവ് ഉദ്ഘാടനംചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ വിന്നി ഫിലിപ്പ് അധ്യക്ഷനായി. To advertise here, യോഗത്തിൽ ബിന്ദു മാധവിനെ സ്കൂളിന്റെ പ്രത്യേക ആദരമായി ‘ചീഫ് പാട്രൺ’ അവാർഡ് നൽകി ആദരിച്ചു. ലില്ലി ചെയർമാൻ ഡോ. പി.ജി. ആർ. പിള്ള അനുഗ്രഹ പ്രഭാഷണം നടത്തി. മാനേജിങ് ട്രസ്റ്റി ജി. വേണുകുമാർ, ലയൺസ് ക്ലബ്ബ് രണ്ടാം വൈസ് ഡിസ്ട്രിക്ട് ഗവർണർ മാർട്ടിൻ ഫ്രാൻസിസ്, ഡേ ഡ്രീംസ് സി.ഇ.ഒ. ബിജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. Published: 31 Mar 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
