കായംകുളം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിം ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ മനംനൊന്ത് കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ വിതുമ്പി. രാഷ്ട്രീയത്തിലേക്കും പൊതുരംഗത്തേക്കും കടന്നുവരുന്ന പെൺകുട്ടികളെയും ഗവേഷകരെയും അഭിഭാഷകരെയുമൊക്കെ തളർത്താനാണ് ഇത്തരം നീചമായ ശക്തികൾ ശ്രമിക്കുന്നതെന്ന് യു പ്രതിഭ പറഞ്ഞു. എന്നാൽ സ്ത്രീകൾ ഇത്തരം പ്രതിലോമ പ്രവർത്തനങ്ങളെ അതിജീവിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. എൽഡിഎഫ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് എംഎൽഎ കൂടിയായ പ്രതിഭ വികാരാധീനയായത്. To advertise here, വ്യക്തിപരമായ അധിക്ഷേപം നടത്തി തിരഞ്ഞെടുപ്പ് ചിത്രം മാറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. കായംകുളം അസംബ്ലി മണ്ഡലത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന വികസന പ്രവർത്തനങ്ങളെ മുൻനിർത്തി വോട്ട് ചോദിക്കുന്നതിന് പകരം, സ്ഥാനാർത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നതെന്ന് എൽഡിഎഫ് വക്താക്കൾ പറഞ്ഞു. പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎ വരെയായി പ്രവർത്തിച്ച ഒരു ജനപ്രതിനിധിക്കെതിരെ ഉണ്ടായ ഈ നീക്കം കടുത്ത സ്ത്രീവിരുദ്ധതയാണെന്ന് അവർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ലീഗ് നേതാവ് ഖേദം പ്രകടിപ്പിച്ചെങ്കിലും അത് അംഗീകരിക്കാൻ എൽഡിഎഫ് തയ്യാറല്ല. ഒരു കുറ്റകൃത്യം ചെയ്ത ശേഷം മാപ്പ് പറഞ്ഞതുകൊണ്ട് അത് ഇല്ലാതാകില്ലെന്നും, യുഡിഎഫ് ചെയർമാന്റെ പ്രസ്താവന സ്ത്രീപീഡനത്തിന് തുല്യമായ കുറ്റകൃത്യമാണെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യക്തിഹത്യയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് എൽഡിഎഫ് തീരുമാനം. വികസനവും രാഷ്ട്രീയവും പറയുന്നതിന് പകരം വ്യക്തിയുടെ ശരീരഘടനയെയും മറ്റും അധിക്ഷേപിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. Published: 25 Mar 2026, 05:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ലീഗ് നേതാവിന്റെ അധിക്ഷേപം; വിതുമ്പി കരഞ്ഞ് യു പ്രതിഭ, നിയമനടപടിക്ക് എൽഡിഎഫ്
M
MathrubhumiSource Link
about 2 months ago