മനാമ: ലെബനീസ് ഹിസ്ബുള്ള ഭീകര സംഘടനയുമായി ബന്ധമുള്ള തീവ്രവാദ സെൽ രൂപീകരിച്ചതിന് ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹമ്മദ് അഹമ്മദ് ഹുസൈൻ മദൻ (24), ഹസ്സൻ അബ്ദുൽമീർ അഷൂർ (22) മുൻതാധർ അബ്ദുൽമൊഹ്സെൻ അലി മദൻ (29) എന്നിവരാണ് അറസ്റ്റിലായവർ. To advertise here, വിദേശത്തുള്ള ഭീകരവാദ ഘടകങ്ങളുമായി സഹകരിച്ച്, രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്താനും, പൗരന്മാരിലും താമസക്കാരിലും ഭയവും പരിഭ്രാന്തിയും പ്രചരിപ്പിക്കാനും, രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കാനും ലക്ഷ്യമിട്ട് പ്രതികൾ ചാരവൃത്തിയിൽ ഏർപ്പെടാൻ ശ്രമിച്ചുവെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ലെബനനിലേക്കുള്ള യാത്രയ്ക്കിടെ, ലെബനീസ് ഹിസ്ബുള്ള ഭീകര സംഘടനയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ആയുധ പരിശീലനം നേടിയതായും അറസ്റ്റിലായവർ മൊഴി നൽകി. ബഹ്റൈൻ രാജ്യത്തിനെതിരായ ഇറാനിയൻ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും അവർ അയച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ ഫണ്ട് ശേഖരിച്ചു. ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി അവ കൈമാറി. ബഹ്റൈനിൽ തീവ്രവാദ ഗൂഢാലോചനകളും പ്രവർത്തനങ്ങളും നടത്തുന്നതിന് അതിന്റെ നേതാക്കൾ ചുമതലപ്പെടുത്തുന്നതിന് തയ്യാറെടുപ്പ് നടത്തി. ആവശ്യമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അറിയിച്ചു. Content Highlights: Three individuals arrested by Bahraini authorities for ties to Hezbollah., The suspects received military training in Lebanon., The cell engaged in espionage and illegal fundraising under the guise of charity., The suspects have been referred to the Public Prosecution for legal action. Published: 31 Mar 2026, 01:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ലെബനീസ് ഹിസ്ബുള്ള സംഘടനയുമായി ബന്ധമുള്ള ഭീകരവാദ സെൽ രൂപീകരിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു
M
MathrubhumiSource Link
about 1 month ago