ചെങ്ങന്നൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ജില്ലാ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, പി.എഫ്.ആർ.ഡി. നിയമം പിൻവലിക്കുക, ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പഴയ പെൻഷൻപദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയം സമ്മേളനം അംഗീകരിച്ചു. ജില്ലാ പ്രസിഡന്റ് എം. പ്രസാദ് അധ്യക്ഷനായി. യുദ്ധവിരുദ്ധ പ്രതിജ്ഞയോടെയാണ് സമ്മേളനം തുടങ്ങിയത്. കവി എം. കൃഷ്ണൻകുട്ടിസ്മാരക പുരസ്കാരം കെ.സി. രമേശനു സമ്മാനിച്ചു. To advertise here, പ്രതിനിധിസമ്മേളനം സംസ്ഥാന ഖജാൻജി കെ. സദാശിവൻനായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി എൻ. സദാശിവൻ നായർ, കെ.ജി. ലളിതാഭായി അമ്മ, സി. ചാക്കോ, എം.വി. സോമൻ, ആർ. രവീന്ദ്രനാഥൻ നായർ, എസ്. കുമാരി, പി.ജി. രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ. സോമനാഥപിള്ള, ഖജാൻജി എം. മുഹമ്മദ് യൂനസ്, കെ.കെ. പ്രസാദ്, ടി.കെ. സുഭാഷ്, മേഴ്‌സിക്കുട്ടി ജോർജ്, എം. ജോഷ്വാ, എം. മുഹമ്മദ് യൂനസ്, വി.എസ്. ചന്ദ്രശേഖരൻ, കെ. സോമനാഥപിള്ള, എ.കെ. പ്രസന്നൻ, എന്നിവർ പ്രസംഗിച്ചു. പെൻഷൻ പരിഷ്‌കരണവും ക്ഷാമാശ്വാസ കുടിശികയും മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയതിനെ സമ്മേളനം സ്വാഗതം ചെയ്തു. ഭാരവാഹികൾ: എം. പ്രസാദ് (പ്രസി.), വി.ബി. പ്രസന്നകുമാർ, വി. വിത്തവാൻ, പി.ജി. രാധാകൃഷ്ണൻ, പി. സീനത്ത് (വൈസ് പ്രസി.), കെ. സോമനാഥപിള്ള (സെക്ര.), എം. ജോഷ്വാ, ടി.കെ. സുഭാഷ്, വി.എസ്. ചന്ദ്രശേഖരൻ, എസ്. ശുഭ (ജോ. സെക്ര.), എം. മുഹമ്മദ് യൂനസ് (ഖജാ.).

ലേബർ കോഡുകൾ പിൻവലിക്കണം -കെ.എസ്.എസ്.പി.യു.
M
MathrubhumiSource Link
about 1 month ago