ലൈംഗികചൂഷണത്തിനിരയായത് 150-ലേറെ സ്ത്രീകൾ; കുടിക്കാൻ കയ്‌പേറിയ വെള്ളം, ഫോണിൽ ഞെട്ടിക്കുന്ന തെളിവുകൾ

ലൈംഗികചൂഷണത്തിനിരയായത് 150-ലേറെ സ്ത്രീകൾ; കുടിക്കാൻ കയ്‌പേറിയ വെള്ളം, ഫോണിൽ ഞെട്ടിക്കുന്ന തെളിവുകൾ

M
MathrubhumiSource Link
മുംബൈ: പീഡനക്കേസിൽ അറസ്റ്റിലായ മഹാരാഷ്ട്രയിലെ വിവാദ ആൾദൈവവും വിഐപി ജ്യോത്സ്യനുമായ അശോക് ഖരാത് കൂടുതൽ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗംചെയ്‌തെന്ന് കണ്ടെത്തൽ. പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തിയ അന്വേഷണത്തിലാണ് അശോക് ഖരാത് 150-ലേറെ സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയത്. നേരത്തെ 58 സ്ത്രീകളെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതൽ സ്ത്രീകൾ പ്രതിയുടെ ചൂഷണത്തിനിരയായതിന്റെ തെളിവുകൾ ലഭിച്ചത്. To advertise here, തിങ്കളാഴ്ച അശോക് ഖരാത്തിന്റെ നാസിക്കിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ രണ്ട് ലാപ്‌ടോപ്പുകളും ഒരു മൊബൈൽഫോണും എസ്‌ഐടി പിടിച്ചെടുത്തിരുന്നു. ഇതുൾപ്പെടെ വിശദമായി പരിശോധിച്ചതോടെയാണ് 150-ലേറെ സ്ത്രീകൾ പ്രതിയുടെ കെണിയിൽവീണതായി കണ്ടെത്തിയത്. പരിശോധനയ്ക്ക് പിന്നാലെ ഖരാത്തിന്റെ ഓഫീസ് പോലീസ് സീൽചെയ്തു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഒന്നിലേറെ മൊബൈൽഫോണുകൾ... അശോക് ഖരാത് ഒന്നിലേറെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഉന്നതരെയും സ്ത്രീകളെയും ബന്ധപ്പെടാനായി വ്യത്യസ്ത ഫോണുകളായിരുന്നു ഇയാൾ ഉപയോഗിച്ചുവന്നിരുന്നത്. ചില സ്ത്രീകളെ ശീതളപാനീയത്തിലും പലഹാരത്തിലും മയക്കുമരുന്ന് കലർത്തിനൽകിയ ശേഷമാണ് ഉപദ്രവിച്ചതെന്നും പോലീസ് പറഞ്ഞു. ചിലരെ ഭീഷണിപ്പെടുത്തിയും മറ്റുചിലരെ ഹിപ്‌നോട്ടിസംചെയ്തു ഉപദ്രവിച്ചു. കുടിക്കാൻ ഒരു വെള്ളം നൽകി, മയങ്ങിപ്പോയി... അശോക് ഖരാത്തിനെതിരേ പീഡനപരാതി നൽകിയ സ്ത്രീയെ ബോധരഹിതയാക്കിയശേഷമാണ് ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് പോലീസ് പറയുന്നത്. ജ്യോത്സ്യനെ കാണാനെത്തിയപ്പൾ ഉപ്പുരസമുള്ള കയ്പുള്ള ഒരു വെള്ളം കുടിക്കാൻ നൽകിയെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇത് കുടിച്ചതോടെ ബോധരഹിതയായെന്നും തുടർന്നാണ് അശോക് ഖരാത്ത് ലൈംഗികമായി ഉപദ്രവിച്ചതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഖരാത്ത് തന്നെ കാണാനെത്തുന്ന സ്ത്രീകൾക്ക് കുടിക്കാൻ നൽകിയ വെള്ളം എന്താണെന്ന് സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. രാഷ്ട്രീയവിവാദം തുടരുന്നു... അശോക് ഖരാത്തിന്റെ അറസ്റ്റിന് പിന്നാലെ മഹാരാഷ്ട്രയിൽ രാഷ്ട്രീയവിവാദവും തിളച്ചുമറിയുകയാണ്. എൻസിപി അജിത് പവാർ വിഭാഗം നേതാവും വനിതാ കമ്മിഷൻ അധ്യക്ഷയുമായിരുന്ന രൂപാലി ചകങ്കറും അശോക് ഖരാത്തും തമ്മിലുള്ള ബന്ധത്തിന് പിന്നാലെ മുൻ ശിവസേന മന്ത്രി ദീപക് കെസാർക്കർക്കെതിരേയും ആരോപണമുയർന്നിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രിയായിരിക്കെ ദീപക് കെസാർക്കർ അശോക് ഖരാത്തിന്റെ സഹോദരൻ ദിലീപ് ഖരാത്തിന് സ്‌കൂളുകളും കോളേജുകളും ആരംഭിക്കാൻ വഴിവിട്ട് അനുമതി നൽകിയെന്നതാണ് പ്രധാന ആരോപണം. വ്യാജരേഖകൾ ചമച്ചാണ് സർക്കാരിൽനിന്ന് ഈ അനുമതികൾ നേടിയതെന്നും ആരോപണമുണ്ട്. അതേസമയം, താൻ മാത്രമല്ല, ഏകദേശം 35-ഓളം എംഎൽഎമാർക്കും അശോക് ഖരാത്തുമായി ബന്ധമുണ്ടെന്നായിരുന്നു ഇതുസംബന്ധിച്ച് ദിലീപ് കെസാർക്കറുടെ പ്രതികരണം. അശോക് ഖരാത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രൂപാലി ചകങ്കറിനെയും എസ്‌ഐടി ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഇവർ ഹാജരായില്ലെന്നാണ് റിപ്പോർട്ട്. അശോക് ഖരാത്തിന്റെ ട്രസ്റ്റിൽ രൂപാലിയും അംഗമാണെന്ന് കണ്ടെത്തിയതോടെയാണ് ഇവർക്ക് സമൻസ് നൽകിയത്. അതേസമയം, അശോക് ഖരാത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതോടെ രൂപാലി വനിതാ കമ്മിഷൻ അധ്യക്ഷ പദവി രാജിവെച്ചിരുന്നു. എൻസിപിയുടെ മഹിളാവിഭാഗം അധ്യക്ഷസ്ഥാനത്തുനിന്നും ഇവർ രാജിവെച്ചിട്ടുണ്ട്. Content Highlights: Ashok Kharat sexual assault case: SIT probe reveals Kharat exploited over 150 women Published: 31 Mar 2026, 05:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലൈംഗികചൂഷണത്തിനിരയായത് 150-ലേറെ സ്ത്രീകൾ; കുടിക്കാൻ കയ്‌പേറ… | Boolokam