ബെംഗളൂരു : ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കർണാടക നഴ്സിങ് കൗൺസിൽ രജിസ്ട്രാർ അറസ്റ്റിൽ. ഡോ. മല്ലു (50) വിനെയാണ് ചൊവ്വാഴ്ച ഉപ്പർപ്പേട്ട് പോലീസ് അറസ്റ്റുചെയ്തത്. To advertise here, മാർച്ച് 26-നാണ് ജീവനക്കാരി ഇതുസംബന്ധിച്ച് പോലീസിന് പരാതി നൽകിയത്. ജോലിസ്ഥലത്തുവെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് 25-കാരിയുടെ പരാതി. ഇതുപ്രകാരം സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും പ്രതി മറുപടി നൽകിയില്ല. തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. Published: 02 Apr 2026, 12:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ലൈംഗികാതിക്രമം: കർണാടക നഴ്സിങ് കൗൺസിൽ രജിസ്ട്രാർ അറസ്റ്റിൽ
M
MathrubhumiSource Link
about 1 month ago