മസ്കറ്റ് : ലൈസൻസ് ഇല്ലാതെ നിയമ സേവനങ്ങൾ നൽകുന്നത് കർശനമായി നിരോധിച്ചതായി ഒമാനിലെ വാണിജ്യ, വ്യവസായം, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം മുന്നറിയിപ്പ് നൽകി. അനധികൃതമായി നിയമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വ്യാപാര സ്ഥാപനങ്ങളും സേവനദാതാക്കളും വിട്ടുനിൽക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. നിയമാനുസൃത അനുമതിയില്ലാതെ ഇത്തരം സേവനങ്ങൾ നടത്തുന്നത് നിയമലംഘനമായി കണക്കാക്കപ്പെടുന്നതായും, ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ ശക്തമായി നടപ്പിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഡോക്യുമെന്റ് കോപ്പിയിംഗ് കേന്ദ്രങ്ങൾ, സനദ് സർവീസ് സെന്ററുകൾ, ട്രാൻസാക്ഷൻ ഫോളോ-അപ്പ് ഓഫീസുകൾ എന്നിവ ഉൾപ്പെടെ ചില സ്ഥാപനങ്ങൾ നിയമപരമായ സേവനങ്ങൾ അനധികൃതമായി നൽകുന്നുവെന്ന് വാണിജ്യ, വ്യവസായം, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പരാതിപത്രങ്ങൾ തയ്യാറാക്കൽ, നിയമ മെമ്മോറാണ്ടങ്ങൾ തയ്യാറാക്കൽ, നിയമോപദേശം നൽകൽ, കരാറുകൾ തയ്യാറാക്കി അധികാര സ്ഥാപനങ്ങളിൽ നോട്ടറൈസ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കൽ, കമ്പനികളുടെ രജിസ്ട്രേഷൻ നടപടികൾ കൈകാര്യം ചെയ്യൽ തുടങ്ങിയ സേവനങ്ങളാണ് ഇത്തരത്തിൽ നൽകുന്നതായി ശ്രദ്ധയിൽ പെട്ടത്. ഇത്തരം പ്രവർത്തനങ്ങൾ അഭിഭാഷക സേവനങ്ങളുടെയും നിയമ ഉപദേശ സേവനങ്ങളുടെയും പരിധിയിൽപ്പെടുന്നതാണ്. അതിനാൽ, ലൈസൻസില്ലാത്ത വ്യക്തികളോ സ്ഥാപനങ്ങളോ ഇത്തരം സേവനങ്ങൾ നടത്തുന്നത് 2024-ലെ റോയൽ ഡിക്രീ നമ്പർ 41 പ്രകാരം നിലവിൽ വന്ന അഭിഭാഷകത്വവും നിയമ ഉപദേശവും സംബന്ധിച്ച നിയമത്തിന്റെ ലംഘനമാണ്. നിയമപ്രകാരം, ന്യായകാര്യ മന്ത്രാലയവും നിയമകാര്യ വകുപ്പും ലൈസൻസ് നൽകിയ നിയമ സ്ഥാപനങ്ങൾക്കും നിയമ ഉപദേശ ഓഫിസുകൾക്കും മാത്രമാണ് ഇത്തരം സേവനങ്ങൾ നൽകാൻ അധികാരമുള്ളത്. ഈ സാഹചര്യത്തിൽ, പരാമർശിച്ചിരിക്കുന്ന സ്ഥാപനങ്ങൾ എല്ലാ നിയമ വ്യവസ്ഥകളും കർശനമായി പാലിക്കുകയും, മേൽപ്പറഞ്ഞ നിയമ സേവനങ്ങൾ ഉടൻ നിർത്തിവയ്ക്കുകയും ചെയ്യണമെന്ന് മന്ത്രാലയം നിർദേശിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ നിലവിലുള്ള നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കപ്പെടുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. To advertise here, Content Highlights: Strict prohibition of unlicensed legal services in Oman for 2026., Targeted entities include document centers, Sanad offices, and transaction follow-up firms., Unauthorized drafting of contracts, legal memos, and company registration is illegal., Only Ministry of Justice-licensed firms are permitted to offer legal consultancy., Violators face strict legal penalties under current Omani regulations. Published: 22 Apr 2026, 02:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ലൈസൻസ് ഇല്ലാതെ നിയമ സേവനങ്ങൾ നൽകരുതെന്ന് മന്ത്രാലയം: ശക്തമായ നടപടി സ്വീകരിക്കും
M
MathrubhumiSource Link
18 days ago