ലൈസൻസ് ഇല്ലാത്ത സ്ത്രീ ഓടിച്ച കാർ നിയന്ത്രണംവിട്ട് അപകടം

ലൈസൻസ് ഇല്ലാത്ത സ്ത്രീ ഓടിച്ച കാർ നിയന്ത്രണംവിട്ട് അപകടം

M
MathrubhumiSource Link
കാർ ബൈപ്പാസിന്റെ സുരക്ഷാവേലിയിൽ ഇടിച്ചുനിന്നു To advertise here, ഒഴിവായത് വൻ ദുരന്തം പാറശ്ശാല : ലൈസൻസ് ഇല്ലാത്ത സ്ത്രീ ഓടിച്ച കാർ നിയന്ത്രണംവിട്ട് മറ്റൊരു കാറിലിടിച്ചശേഷം ബൈപ്പാസിന്റെ സുരക്ഷാവേലിയിൽ ഇടിച്ചുനിന്നു. ബൈപ്പാസിനു മുകളിലെ പാലത്തിന് സമാന്തരമായാണ്‌ അപകടമുണ്ടായത്‌. കാർ സുരക്ഷാവേലിയിൽ ഇടിച്ചു നിന്നതിനാൽ ഒഴിവായത് വലിയ ദുരന്തം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. കാരോട്-മുക്കോല ബൈപ്പാസിന്റെ അവസാന ഭാഗത്തെ ചെങ്കവിള പാലത്തിനു സമീപത്തായി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ചെറുവാരക്കോണം ഭാഗത്തുനിന്ന് ഊരമ്പ് ഭാഗത്തേക്കു പോവുകയായിരുന്ന കാർ ബൈപ്പാസ് പാലത്തിനു സമീപത്ത് നിർത്തിയ ശേഷം തിരിച്ച് ചെറുവാരക്കോണം ഭാഗത്തേക്ക് തിരിയുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ അമിതവേഗതയിൽ മുന്നോട്ടു കുതിച്ച് ബൈപ്പാസിലേക്ക് പ്രവേശിക്കുന്നതിനായി സർവീസ് റോഡിലേക്ക് കയറിയ മറ്റൊരു കാറിന്റെ പിൻഭാഗത്ത് ഇടിച്ചശേഷം മുന്നോട്ടുപോയി സുരക്ഷാവേലിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. സുരക്ഷാവേലിയുടെ ഭാഗത്തുനിന്ന് 20 അടിയേളം താഴ്ചയിലാണ് ബൈപ്പാസ് റോഡ്. അപകടശബ്ദം കേട്ട് സമീപത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ മൂന്ന് സ്ത്രീകളാണുണ്ടായിരുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിൽ വാഹനം ഓടിച്ച ആൾക്ക് ലൈസൻസ് ഇല്ലെന്നും ലേണേഴ്‌സ് ലൈസൻസ് മാത്രമാണുള്ളതെന്നും കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടു യാത്രക്കാരും ലൈസൻസ് ഇല്ലാത്തവരായിരുന്നു. അപകടത്തിൽപ്പെട്ട രണ്ടു വാഹന ഉടമകളും തമ്മിൽ ഒത്തുതീർപ്പായി നിയമ നടപടികൾ ഒഴിവാക്കി. തുടർന്ന് ലൈസൻസുള്ള വ്യക്തിയെ വിളിച്ചുവരുത്തി വാഹനം വിട്ടയച്ചു. Published: 16 Mar 2026, 01:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലൈസൻസ് ഇല്ലാത്ത സ്ത്രീ ഓടിച്ച കാർ നിയന്ത്രണംവിട്ട് അപകടം —… | Boolokam