കോട്ടയം : ലോക ക്ഷയരോഗ ദിനാചരണം ജില്ലാശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ ഉദ്ഘാടനംചെയ്തു. 100 ദിന ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു. ലോകക്ഷയരോഗദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. To advertise here, ജില്ലയിൽ കൂടുതൽ ടി.ബി. പരിശോധനകൾ നടത്തിയ സ്ഥാപനങ്ങൾ, മികച്ച ടി.ബി. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ 21 ആരോഗ്യ സ്ഥാപനങ്ങൾ, ജില്ലയിൽ കൂടുതൽ 'നാറ്റ്' ടെസ്റ്റുകൾ നടത്തിയ സ്ഥാപനങ്ങൾ എന്നിവയെയും ടി.ബി. ചികിത്സ വിജയകരമായി പൂർത്തിയാക്കിയ രണ്ടുപേരെയും ചടങ്ങിൽ ആദരിച്ചു. ജില്ലാതല റാലി കോട്ടയം ജനറൽ ആശുപത്രി അങ്കണത്തിൽ സൂപ്രണ്ട് ഡോ. പി.കെ. സുഷമ ഫ്ളാഗ് ഓഫ് ചെയ്തു. കോട്ടയം ഗവ. നഴ്സിങ് കോളേജ് വിദ്യാർഥിനികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ അധ്യക്ഷതവഹിച്ചു. ജില്ലാ ടി.ബി. ഓഫീസർ ഡോ. ശ്രീജിത്ത് ബാബു, ഡോ. ബാബു വർഗീസ്, കോട്ടയം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. സുഷമ, ആർ.സി.എച്ച്. ഓഫീസർ ഡോ. ബി.കെ. പ്രസീത, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ആർ. സന്തോഷ് കുമാർ, കനറാ ബാങ്ക് ഡിവിഷണൽ മാനേജർ വെങ്കിടേഷ്, റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ ജോബി തോമസ്, ഡോ. അനൂപ ലൂക്കാസ്, അനിൽകുമാർ, എൻ.ജെ. അനുജനായർ എന്നിവർ പ്രസംഗിച്ചു. Published: 25 Mar 2026, 01:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
