ലോക നാടകദിനാഘോഷവും പുരസ്കാരവിതരണവും

ലോക നാടകദിനാഘോഷവും പുരസ്കാരവിതരണവും

M
MathrubhumiSource Link
ഓച്ചിറ :നാടകത്തെ സ്നേഹിക്കുന്നവരുടെയും നാടകപ്രേമികളുടെയും എണ്ണം കൂടിവരുന്നതിനാൽ ഇല്ലായ്മകളിൽനിന്ന് നാടകരംഗം വീണ്ടും രക്ഷപ്പെടുന്നുയെന്ന് ചലച്ചിത്രനടൻ പ്രമോദ് വെളിയനാട്. തഴവ, മണപ്പള്ളി കണ്ണകി ശാന്തിതീരം, ലോക നാടകദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച നാടകാചാര്യപുരസ്കാരവും മികവ് 2026 അവാർഡുകളും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, കണ്ണകി ശാന്തിതീരത്തിൽ നടന്ന ചടങ്ങിൽ അഡ്വ. മണിലാലിന് നാടകാചാര്യപുരസ്കാരവും അയ്യപ്പൻ കൈപ്പള്ളിൽ, ഹരികുമാർ ജി. നായർ, അജയ് രവി, ഷാജി കെ. ഡേവിഡ്, വൃന്ദാക്ഷൻ കൈലാസപുരം എന്നിവർക്ക് മികവ് അവാർഡുകളും അദ്ദേഹം സമ്മാനിച്ചു. കണ്ണകി ശാന്തിതീരം സ്ഥാപക പ്രസിഡന്റ്‌ ഭദ്രദാസ് സഹയാത്ര അവാർഡുകൾ സമ്മാനിച്ചു. തുടർന്ന് കായംകുളം വൈ.ഡബ്ല്യു.സി.എ.യുടെ നേതൃത്വത്തിൽ മെൻഡൽ അവയർനെസ് ക്ലാസും ഗാനമേളയും നടന്നു. കണ്ണകി ശാന്തിതീരം പ്രസിഡന്റ്‌ അമ്പലപ്പുഴ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയശ്രീ ആമ്പാടി, സി.ഇ.ഒ. എസ്.എസ്. ബിജു എന്നിവർ പ്രസംഗിച്ചു. Published: 30 Mar 2026, 01:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോക നാടകദിനാഘോഷവും പുരസ്കാരവിതരണവും — Mathrubhumi | Boolokam | Boolokam