ലോക ഹീമോഫീലിയ ദിനാചരണം: സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം വെബിനാർ സംഘടിപ്പിച്ചു

ലോക ഹീമോഫീലിയ ദിനാചരണം: സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം വെബിനാർ സംഘടിപ്പിച്ചു

സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ലോക ഹീമോഫീലിയ ദിനാചരണത്തോടനുബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു. 'Diagnosis-First Step to Care' എന്ന പ്രമേയത്തെ ആസ്പദമാക്കി ഏപ്രിൽ 17-ന് നടന്ന പരിപാടിയിൽ ഒമാൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ സീനിയർ ലെക്ചറർ ഡോ. ജാവേദ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഹീമോഫീലിയയുടെ പ്രാരംഭ രോഗ നിർണയത്തിന്റെ പ്രാധാന്യം, ചികിത്സാരീതികൾ, രോഗികൾ നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം വിശദമായി സംസാരിച്ചു. ഫാർമസിസ്റ്റുകൾ മറ്റു ആരോഗ്യ പ്രവർത്തകർക്ക് പുറമെ പൊതുജനങ്ങളും പങ്കെടുത്ത പരിപാടിയിൽ ഹീമോഫീലിയ സംബന്ധമായ ശ്രോദ്ധാക്കളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഡോ: ജാവേദ് മറുപടി പറഞ്ഞു.  ജിസാൻ കോഡിനേറ്റർ മുഹമ്മദ് ത്വയ്യിബിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ എസ്.കെ.പി.എഫ് പ്രസിഡൻറ് ഡോ. സുഹാജ് അബ്ദുൽസലിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബിദ് പാറക്കൽ അവതാരകനായി. ശബീർ അലി തോരക്കാട്ടിൽ അതിഥിയെ പരിചയപ്പെടുത്തി. യഹ്യ കെ.കെ ഡോ. ജാവേദ് അഹ്‌മദിന് ഉപഹാരം സമർപ്പിച്ചു. ഹനീഫ പാറക്കല്ലിൽ, യൂനുസ് മണ്ണിശ്ശേരി, റിഫാദ് കെ. സൈദു എന്നിവർ സംസാരിച്ചു. മഹേഷ് പള്ളിയാൽത്തൊടി സ്വാഗതവും യാസിർ കെ. പാരി നന്ദിയും പറഞ്ഞു. To advertise here, Content Highlights: saudi arabia webinar Published: 22 Apr 2026, 11:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോക ഹീമോഫീലിയ ദിനാചരണം: സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം വെബിന… | Boolokam