കൊയിലാണ്ടി: വ്യാഴാഴ്ച വൈകുന്നേരം വീട്ടിലേക്ക് വണ്ടിയോടിച്ചെത്തിയ അതിഥിയെക്കണ്ട് കേരള ക്രിക്കറ്റ് താരം രോഹൻ കുന്നുമ്മലും വീട്ടുകാരും അമ്പരന്നു. ഞായറാഴ്ച അഹമ്മദാബാദിൽ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ തകർപ്പൻ ഇന്നിങ്സുമായി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച പ്രിയസുഹൃത്ത് സഞ്ജു സാംസൺ! To advertise here, അധികമാരോടും പറയാതെയാണ് സഞ്ജു രോഹന്റെ ആനക്കുളത്തെ വീട്ടിലെത്തിയത്. തലേന്നുതന്നെ കോഴിക്കോട്ടെത്തിയ സഞ്ജുവിനൊപ്പം കേരള താരങ്ങളായ അക്ഷയ് ചന്ദ്രൻ, ഫാബിദ് ഫറൂഖ്, സൽമാൻ നിസാർ തുടങ്ങിയവരുമുണ്ടായിരുന്നു. രോഹനും അച്ഛൻ സുശീൽ കുന്നുമ്മലും അമ്മയും ചേർന്ന് ഇന്ത്യൻതാരത്തെ വരവേറ്റു. അരമണിക്കൂറിലേറെ വീട്ടിൽ ചെലവഴിച്ചശേഷം മടങ്ങി. ലോകകപ്പിനുശേഷം മാനസികസംഘർഷം ലഘൂകരിക്കാനുള്ള ചെറിയയാത്രയുടെ ഭാഗമായാണ് കോഴിക്കോട്ട് എത്തിയത്. സഞ്ജുവും രോഹനും കേരളാ ടീമിൽ ഒരുമിച്ച് കളിക്കുന്നവരാണ്. നേരത്തേ കേരള ടീം ക്യാപ്റ്റനായിരുന്നു സഞ്ജു ഇന്ത്യൻടീമിലേക്ക് പോയപ്പോൾ രോഹൻ ക്യാപ്റ്റൻസ്ഥാനം ഏറ്റെടുത്തിരുന്നു. Content Highlights: Sanju Samson visits teammate Rohan Kunnummal in Kozhikode Published: 14 Mar 2026, 09:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ലോകകപ്പ് ഹീറോ കോഴിക്കോട്ട്; രോഹന്റെ വീട്ടിൽ സഞ്ജുവിന്റെ സർപ്രൈസ് എൻട്രി, അമ്പരന്ന് കുടുംബം
M
MathrubhumiSource Link
about 2 months ago