ഹൈദരാബാദ്: ഐപിഎല്ലിൽ ശനിയാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേ 10 റൺസിനാണ് ചെന്നൈ സൂപ്പർ കിങ്‌സ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 194 റൺസ് നേടിയപ്പോൾ ചെന്നൈയ്ക്ക് 20 ഓവറിൽ എട്ടിന് 184 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ടൂർണമെന്റിലെ ചെന്നൈയുടെ നാലാം തോൽവിയാണിത്. എന്നാൽ, തോറ്റിട്ടും പോയന്റ് ടേബിളിൽ നേട്ടമുണ്ടാക്കിയ അപൂർവതയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഒരു സ്ഥാനം മെച്ചപ്പെടുത്തി ടീം ഏഴാമതെത്തി. To advertise here, മത്സരത്തിന് മുൻപ് പോയന്റ് ടേബിളിൽ എട്ടാം സ്ഥാനത്തായിരുന്നു ഋതുരാജ് ഗെയ്ക്വാദും സംഘവും. രണ്ട് ജയവുമായി നാല് പോയന്റാണ് ടീമിന്റെ സമ്പാദ്യം. നെറ്റ് റൺറേറ്റാകട്ടെ-0.846 ആയിരുന്നു. എന്നാൽ, ഹൈദരാബാദിനെതിരേ തോറ്റെങ്കിലും റൺറേറ്റിൽ നേട്ടമുണ്ടാക്കാൻ ചെന്നൈക്കായി. ഇതാണ് പോയന്റ് ടേബിളിലും മുന്നേറാൻ ടീമിനെ പ്രാപ്തമാക്കിയത്. ഹൈദരാബാദിനെതിരായ മത്സരശേഷം ചെന്നൈയുടെ നെറ്റ് റൺറേറ്റ്-0.780 ആയി ഉയർന്നു. അതോടെ ലഖ്‌നൗവിനെ മറികടന്ന് എഴാമതെത്തി. ലഖ്‌നൗവിനും നാല് പോയന്റാണെങ്കിലും റൺറേറ്റ്-0.804 ആയിരുന്നു. ലഖ്നൗ എട്ടാം സ്ഥാനത്തേക്ക് വീണു. 195 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ഓപ്പണർമാരായ സഞ്ജു സാംസണും (7) ഋതുരാജ് ഗെയ്ക്ക്വാദിനും (19) മികച്ച തുടക്കം നൽകാനായില്ല. ആയുഷ് മാത്രെ (30), മാത്യു ഷോർട്ട് (34), സർഫാസ് ഖാൻ (25) എന്നിവർ പൊരുതിയെങ്കിലും ടീമിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. ഹൈദരാബാദിനായി ഇഷാൻ മലിംഗ മൂന്നു വിക്കറ്റെടുത്തു. ഫോമിലേക്ക് മടങ്ങിയെത്തിയ അഭിഷേക് ശർമയുടെയും ഹെൻറിച്ച് ക്ലാസന്റെയും ഇടിവെട്ട് ബാറ്റിങ്ങിലാണ് ഹൈദരാബാദ് മികച്ച സ്‌കോറിലെത്തിയത്. അഭിഷേക് 22 പന്തിൽ 59 റൺസെടുത്തു. ക്ലാസൻ 39 പന്തിൽ 59 റൺസ് കണ്ടെത്തി. ട്രാവിസ് ഹെഡ് 23 റൺസെടുത്തു. മറ്റ് ബാറ്റർമാർക്ക് കാര്യമായ സംഭാവന നൽകാനായില്ല. 22 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അൻഷുൽ കാംബോജും 37 റൺസിന് മൂന്ന് വിക്കറ്റെടുത്ത ജെയ്മി ഒവർട്ടണും ചേർന്നാണ് ഹൈദരാബാദിനെ നിയന്ത്രിച്ചത്. അഭിഷേക് 15 പന്തിൽ അർധസെഞ്ചുറിയിലെത്തി. ഐ.പി.എൽ. കരിയറിലെ വേഗമേറിയ അർധസെഞ്ചുറിയാണ് താരം നേടിയത്. Content Highlights: Chennai Super Kings moved to 7th place in the 2026 IPL points table despite a loss., CSK improved their Net Run Rate from -0.846 to -0.780., Abhishek Sharma hit the fastest half-century of his IPL career for Hyderabad., Ishan Malinga secured 3 wickets for Hyderabad in the victory. Published: 19 Apr 2026, 03:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ലോകക്രിക്കറ്റിലെ അപൂർവത, തോറ്റിട്ടും പോയന്റ് ടേബിളിൽ ചെന്നൈ മുന്നേറിയതെങ്ങനെ?
M
MathrubhumiSource Link
21 days ago