ലോക്കറിലെ നഷ്ടത്തിന് വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം; വ്യക്തത വരുത്തി ധനമന്ത്രി

ലോക്കറിലെ നഷ്ടത്തിന് വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം; വ്യക്തത വരുത്തി ധനമന്ത്രി

M
MathrubhumiSource Link
മുംബൈ: ബാങ്കുകളുടെ ലോക്കറിൽ വെക്കുന്ന വസ്തുക്കൾ നഷ്ടമായാൽ ലോക്കറുടമകൾക്ക് വാർഷികവാടകയുടെ നൂറിരട്ടിവരുന്ന തുകയാണ് ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുകയെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. പാർലമെന്റിൽ ചോദ്യോത്തരമായാണ് ധനമന്ത്രി ഇക്കാര്യത്തിൽ വ്യക്തതവരുത്തിയത്. To advertise here, ലോക്കറുകളിൽ ഉപഭോക്താക്കൾ വെക്കുന്ന വസ്തുക്കൾ പരിശോധിക്കാനും വില രേഖപ്പെടുത്താനും ബാങ്കുകളെ അനുവദിക്കുന്നില്ല. അങ്ങനെ ബാങ്കുകൾചെയ്യുന്നത് നിയമവിരുദ്ധമാണ്. ഈ നിയന്ത്രണം നിലവിലുള്ളതുകൊണ്ട് ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ ശരിക്കുള്ള മൂല്യത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുക അസാധ്യമാണെന്നും ധനമന്ത്രി വിശദീകരിച്ചു. ബാങ്കുകൾ ലോക്കറിലെ വസ്തുക്കൾ പരിശോധിക്കുന്നത് സ്വകാര്യതാലംഘനമാണ്. പരിശോധിച്ചുറപ്പാക്കാത്ത വസ്തുക്കൾക്ക് ഏകീകൃതസ്വഭാവത്തിലുള്ള നഷ്ടപരിഹാരമാണ് നടപ്പാക്കാൻകഴിയുക. ഓരോ ലോക്കറിനും വ്യത്യസ്തരീതിയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുള്ളതായും അവർ വ്യക്തമാക്കി. Content Highlights: Bank locker loss compensation is capped at 100 times the annual rent. Banks are prohibited from inspecting locker contents due to privacy laws. Uniform compensation is implemented due to the inability to verify individual asset values. Finance Minister clarified that individual asset-based insurance is currently impractical. Published: 31 Mar 2026, 07:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോക്കറിലെ നഷ്ടത്തിന് വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം; വ്യക്… | Boolokam