ലോറി കടയിലേക്ക് പാഞ്ഞുകയറി

ലോറി കടയിലേക്ക് പാഞ്ഞുകയറി

പാലക്കുന്ന് : നിയന്ത്രണം വിട്ട ലോറി തെരുവുവിളക്കിന്റെ തൂണും പാലക്കുന്നിലെ കണ്ണടക്കടയുടെ മൂന്ന് ഷട്ടറുകളും ഏണിയും തകർത്തു. അപകടത്തിൽ പരിക്കേറ്റ ലോറിഡ്രൈവർ കോഴിക്കോട് സ്വദേശി അനൂപിനെ ആസ്പത്രിയിലാക്കി. To advertise here, ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. നിയന്ത്രണം വിട്ട് ഡിവൈഡറിലെ തെരുവ് വിളക്കിന്റെ തൂൺ തകർത്താണ്‌ കടയിലേക്കെത്തിയത്‌. കെട്ടിടത്തിന്റെ മുകളിലേക്ക് കയറാനായി നിർമിച്ച ഇരുമ്പ് ഏണിയും നശിച്ചു. പുലർച്ചെ ആയതിനാൽ വൻദുരന്തം ഒഴിവായി. ശബ്ദം കേട്ട് പരിസര വാസികളും വിവരരമറിഞ്ഞ് ബേക്കൽ പോലീസും സ്ഥലത്തെത്തി ലോറിയുടെ കാബിനകത്ത് കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്നാണ് അനൂപിനെ ആസ്പത്രിയിലെത്തിച്ചത്. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. Published: 22 Apr 2026, 02:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോറി കടയിലേക്ക് പാഞ്ഞുകയറി — Mathrubhumi | Boolokam | Boolokam