ലോർക്കയുടെ അപ്രകാശിത കവിത കണ്ടുകിട്ടി, 93 വർഷത്തിനുശേഷം

ലോർക്കയുടെ അപ്രകാശിത കവിത കണ്ടുകിട്ടി, 93 വർഷത്തിനുശേഷം

മഡ്രിഡ്: 1936-ൽ മൺമറഞ്ഞ സ്പാനിഷ് കവിയും നാടകകൃത്തുമായ ഫെഡറിക്കോ ഗാർസിയ ലോർക്കയുടെ അപ്രകാശിത കവിത കണ്ടെടുത്തു. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് കൊല്ലപ്പെട്ട കവി, മരണത്തിന് മൂന്നുവർഷം മുൻപെഴുതിയതാണ് ഈ എട്ടുവരിക്കവിത. To advertise here, ജന്മനാടായ ഗ്രനഡയിൽ അറബ് കവികൾക്കുള്ള ആദരവായി ‘ഡിബാൻ ഡെൽ താമാരിറ്റ്’ എന്ന സമാഹാരമിറക്കാൻ പ്രവർത്തിക്കുന്നതിനിടയിൽ, 1933-ലാണ് അദ്ദേഹം ഇതെഴുതിയത് എന്നു കരുതപ്പെടുന്നു. ‘തമാരിറ്റ്’ കവിതകളിൽ ഒന്നെഴുതിയ കടലാസിന്റെ മറുപുറത്തു തന്നെയാണ് ലോർക്ക ഈ കവിത കുറിച്ചത്. ലോർക്കയുടെ ആരാധകനായ മിഗ്വേൽ പൊവേദയ്ക്ക് ഒരു ജർമൻ വ്യാപാരിയിൽനിന്നാണ് ഈ കൈയെഴുത്തുപ്രതി കിട്ടിയത്. സ്പാനിഷ് എഴുത്തുകാരിയും ഭാഷാശാസ്ത്രജ്ഞയും ലോർക്കാപണ്ഡിതയുമായ പെപാ െമർലോ ഇത് കവിയുടേതുതന്നെയെന്നു സ്ഥിരീകരിച്ചു. ലോർക്കയുടെ പ്രിയ പ്രമേയങ്ങളിലൊന്നായ സമയത്തിന്റെ കടന്നുപോക്കാണ് ‘ഘടികാരം പാടുന്നു’ എന്ന വരിയിൽത്തുടങ്ങുന്ന ഈ കവിതയിലെയും പ്രതിപാദ്യവിഷയം. പൊവേദയും മെർലോയും ചേർന്നിറക്കുന്ന ‘തിങ്സ് ഫ്രം ദി അദർ സൈഡ്: ദി അൺപബ്ലിഷ്ഡ് ഫെഡറിക്കോ ഗാർസിയ ലോർക്ക’ എന്ന പുസ്തകത്തിൽ ഈ കവിതയുണ്ടാകും. Content Highlights: An eight-line unpublished poem by the iconic Spanish playwright Federico García Lorca, written in 1933 just years before his death, has been discovered and verified by experts. Published: 19 Apr 2026, 10:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോർക്കയുടെ അപ്രകാശിത കവിത കണ്ടുകിട്ടി, 93 വർഷത്തിനുശേഷം — M… | Boolokam