വടകര: വടകര ബിജെപിയിൽ പൊട്ടിത്തെറി. നേതൃത്വത്തിനെതിരേ പരസ്യ പ്രതിഷേധവുമായി ഒരുവിഭാഗം രംഗത്തുവന്നു. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചു. അഴിമതിയാരോപണം നേരിടുന്നവരെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കിയതെന്ന് ആരോപിച്ചാണ് പ്രതിഷേധം. To advertise here, നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് വടകരയിലും നാദാപുരത്തും തർക്കങ്ങളുണ്ടായിരുന്നു. ഈ മണ്ഡലങ്ങളിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതരായി പത്രിക നൽകുകയും ചെയ്തിരുന്നു. അങ്ങനെ പത്രിക നൽകിയ രണ്ട് പേർ ഉൾപ്പെടെ ഒൻപത് പേരെ കഴിഞ്ഞ ദിവസം ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് പരസ്യപ്രതിഷേധം നടന്നത്. വടകരയിൽ ശ്യാംരാജ് കുരിയാടി, നാദാപുരത്ത് കെ പത്മകുമാർ എന്നിവരാണ് വിമത സ്ഥാനാർഥിയായി പത്രിക നൽകിയത്. ഇവർക്ക് അനുകൂല നിലപാട് സ്വീകരിച്ച ബിജെപി നേതാക്കളായ എ.വി. ഗണേശൻ, രവി വെള്ളൂർ, പി.പി. രാജൻ, പി.കെ ബിജീഷ്, നാണു മഞ്ചക്കൽ, ഇ.കെ ബാബു, വി.ടി വിനീഷ് എന്നിവരെയുമാണ് പുറത്താക്കിയത്. തങ്ങൾ ഒരു പാർട്ടിയിലേക്കും പോകാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. Content Highlights: Public protest against Kozhikode North District President Prafull Krishna., Allegations of corruption in the selection of candidates for the 2026 assembly elections., Expulsion of nine members including rebel candidates from Vadakara and Nadapuram., Dissidents clarify they have no intention of joining other political parties. Published: 22 Apr 2026, 10:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വടകര ബിജെപിയിൽ പൊട്ടിത്തെറി; ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചു
M
MathrubhumiSource Link
18 days ago