വടയാർ ഇളങ്കാവ് ക്ഷേത്രമതിൽ വിള്ളൽവീണ് അപകടാവസ്ഥയിൽ

വടയാർ ഇളങ്കാവ് ക്ഷേത്രമതിൽ വിള്ളൽവീണ് അപകടാവസ്ഥയിൽ

M
MathrubhumiSource Link
വടയാർ : വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിന്റെ മൈതാനത്തോടുചേർന്ന് റോഡരികിലെ മതിൽ വിള്ളൽവീണ് അപകടാവസ്ഥയിൽ. മതിൽ ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്. To advertise here, മതിലിന്റെ ഒരുഭാഗത്ത്‌ വിള്ളൽവീണ് മറ്റുഭാഗങ്ങളിൽനിന്ന്‌ വേർപെട്ട്‌ ചരിഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് ഒരുവർഷത്തോളമായി. ബസ് കാത്തിരിപ്പുകേന്ദ്രത്തോടു ചേർന്നുള്ള ഈഭാഗത്ത് നിരവധിയാളുകൾ ഏതുസമയവുമുണ്ടാകും. ദേവസ്വം ബോർഡ് അധികാരികളോട് നിരവധിതവണ പരാതിപ്പെട്ടെങ്കിലും, എല്ലാവർഷവും ഉത്സവത്തോടനുബന്ധിച്ച് പെയിന്റുചെയ്തു മോടിപിടിപ്പിക്കുന്നതല്ലാതെ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് ആരോപണം. അപകടമുണ്ടാകുന്നതിനുമുൻപ് മതിൽ പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുഖ്യമന്ത്രിയുടെ സി.എം. മീ ടു മീ പരിപാടിയിൽ പരാതിയയച്ച് കാത്തിരിക്കുകയാണ് പ്രദേശവാസികൾ. Published: 21 Mar 2026, 01:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വടയാർ ഇളങ്കാവ് ക്ഷേത്രമതിൽ വിള്ളൽവീണ് അപകടാവസ്ഥയിൽ — Mathru… | Boolokam