ആറ്റുവേല 20, 21 തീയതികളിൽ To advertise here, വടയാർ : വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുവേല ഉത്സവത്തിന്റെ ഭാഗമായുള്ള ആറ്റുവേലച്ചാടിന്റെ നിർമാണം അവസാനഘട്ടത്തിൽ. അവകാശികളായ കരക്കണ്ടത്തിൽ കെ.സി.ബാബു, അനിൽകുമാർ, വല്യാറമ്പത്ത് എസ്. പ്രസാദ്, ഉപദേശക സമിതി പ്രസിഡന്റ് ആർ. പ്രദീപ്കുമാർ, സെക്രട്ടറി സിജീഷ് സുരേന്ദ്രൻ, സബ് ഗ്രൂപ്പ് ഓഫീസർ ആർ. ദീപു എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണം. 15 തൊഴിലാളികളാണ് ചാട് നിർമിക്കുന്നത്. രണ്ടുവള്ളത്തിലും വെളിച്ചപ്പാട് അടിയം സോമൻ കയറി ഉറപ്പ് പരിശോധന നടത്തിയശേഷമാണ് നിർമാണം ആരംഭിച്ചത്. രണ്ടു വലിയ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിൽ 18 കോൽ ഉയരത്തിലും 11 കോൽ ചുറ്റളവിലും തേക്കിൻകഴകൾകൊണ്ട് മൂന്നുനിലകളായാണ് ആറ്റുവേലച്ചാട് നിർമിക്കുന്നത്. ഇത്തവണത്തെ ആറ്റുവേലയ്ക്കുശേഷം 250 വർഷം പഴക്കമുള്ള ആറ്റുവേലച്ചാടിന്റെ ജീർണത പരിഹരിക്കാൻ തച്ചുശാസ്ത്രപ്രകാരം പുനരുദ്ധാരണം നടത്താൻ ഉപദേശകസമിതി തീരുമാനിച്ചിട്ടുണ്ട്. ബലിക്കൽപ്പുരയുടെ ഒരു തൂണിന് ആവശ്യമായ മരം വടക്കുംകൂർ കൊച്ചനാട്ട് കോവിലകത്ത് മനോഹര വർമ്മയും പലകയ്ക്കുള്ള മരം മഞ്ജുഭവനത്തിൽ ശ്രീമോനും സമർപ്പിച്ചിരുന്നു. ആറ്റുവേലച്ചാടിന്റെ ജീർണത പൂർണമായും പരിഹരിക്കാൻ നിലവിൽ ലഭിച്ചിട്ടുള്ള മരങ്ങൾകൊണ്ട് സാധ്യമല്ല. ഭക്തജനങ്ങൾ മരങ്ങൾ സംഭാവനചെയ്യുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രോപദേശകസമിതി. 20, 21 തീയതികളിലാണ് ആറ്റുവേല ഉത്സവം. വടക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ഇളങ്കാവിലമ്മയെ കാണാൻ മീനമാസത്തിലെ അശ്വതിനാളിൽ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാർഗം എത്തുന്നുവെന്നാണ് ഐതിഹ്യം. Published: 19 Mar 2026, 01:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വടയാർ ഉത്സവം; ആറ്റുവേലച്ചാടിന്റെ നിർമാണം അവസാനഘട്ടത്തിൽ
M
MathrubhumiSource Link
about 2 months ago