വടവന്നൂർ ചേരിയാട്ടം; വേല-കളി ഉത്സവം ഇന്നു തുടങ്ങും

വടവന്നൂർ ചേരിയാട്ടം; വേല-കളി ഉത്സവം ഇന്നു തുടങ്ങും

M
MathrubhumiSource Link
കൊല്ലങ്കോട് : വടവന്നൂർ മന്ദത്തുഭഗവതി ക്ഷേത്രം, മഴൂർകാവ് എന്നിവ കേന്ദ്രീകരിച്ച് രണ്ടുവർഷത്തിലൊരിക്കൽ ആഘോഷിക്കുന്ന കതിർ, കുമ്മാട്ടി, വേല, കളി ഉത്സവമായ 'ചേരിയാട്ടം-2026' ന്റെ അവസാനഘട്ടമായ വേല-കളി ഉത്സവം വെള്ളിയാഴ്ച തുടങ്ങും. നായർ ദേശം, വിവിധ സമുദായദേശം എന്നിവയുടെ നേതൃത്വത്തിലാണ് വേലയും കണ്യാർകളിയും ആഘോഷിക്കുന്നത്. To advertise here, നായർ സമുദായത്തിന്റെ നേതൃത്വത്തിൽ ഏഴുദിവസത്തെ കളി-വേലയാണ്. വിവിധ ദിവസങ്ങളിൽ കരിവേല, ആണ്ടിവേല, പൊൻവേല, കൗണ്ടൻവേല, ചക്കകള്ളൻവേല തുടങ്ങിയവ നടക്കും. പൊൻവേലയുടെ ഭാഗമായി ആയിരത്തിരി സമർപ്പണച്ചടങ്ങുണ്ടാകും. മന്ദത്തും മഴൂർകാവിലുമായാണ് നായർദേശത്തിന്റെ കണ്യാർകളി അരങ്ങേറുന്നത്. വിവിധ സമുദായത്തിന്റെ നേതൃത്വത്തിൽ മാർച്ച് 31, ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിലായി മഴൂർകാവിൽ എട്ടുദേശങ്ങൾ പങ്കെടുക്കുന്ന മൂന്നുദിവസത്തെ കണ്യാർകളി ആഘോഷിക്കും. ഏപ്രിൽ രണ്ടിന് ഇരുവിഭാഗങ്ങളും ചക്കക്കള്ളൻ വേല ആഘോഷിക്കുന്നതോടെ ഉത്സവം സമാപിക്കും. കളി-വേല ഉത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച കണ്യാർകൊള്ളൽ ചടങ്ങ് നടന്നു. Published: 27 Mar 2026, 03:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വടവന്നൂർ ചേരിയാട്ടം; വേല-കളി ഉത്സവം ഇന്നു തുടങ്ങും — Mathru… | Boolokam