വണ്ടിപ്പെരിയാർ ജിനു വധക്കേസ്മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

വണ്ടിപ്പെരിയാർ ജിനു വധക്കേസ്മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

M
MathrubhumiSource Link
തൊടുപുഴ : വണ്ടിപ്പെരിയാർ മ്ലാമലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയും സഹോദരനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപവീതം പിഴയും ശിക്ഷ വിധിച്ചു. മ്ലാമല പുതുവൽ ഭാഗത്ത് മുളങ്ങാശ്ശേരിൽ വീട്ടിൽ തോമസിന്റെ മകൻ ജിനുവിനെ (21) കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അനീഷ് (അനിയാച്ചൻ-41), രണ്ടാം പ്രതി മജീഷ് മോഹനൻ (46), മൂന്നാം പ്രതി ജോബിൻ ആന്റണി (എബിൻ-40) എന്നിവരെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവിന് പുറമേ, ജിനുവിന്റെ സഹോദരൻ സിബിച്ചനെ വധിക്കാൻ ശ്രമിച്ചതിന് പത്ത് വർഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. To advertise here, 2020 ജൂലായ്‌ 11-ന് രാത്രി 11.45-ഓടെ മ്ലാമല പുതുവൽ ഭാഗത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻ വൈരത്തിന്റെ പേരിൽ സിബിച്ചനെ പ്രതികൾ തടഞ്ഞുനിർത്തി മർദിക്കുന്നത് കണ്ട് തടയാനെത്തിയ ജിനുവിനെ ഒന്നാം പ്രതി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച സിബിച്ചനെയും പ്രതികൾ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ സിബിച്ചന്റെയും ദൃക്‌സാക്ഷികളുടെയും മൊഴികളും ശാസ്ത്രീയ തെളിവുകളും വിധിയിൽ നിർണായകമായി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. ഏബിൾ സി. കുര്യൻ, അഡ്വ. ജോണി അലക്സ് എന്നിവർ ഹാജരായി. വണ്ടിപ്പെരിയാർ മുൻ എസ്.എച്ച്.ഒ. ടി.എസ്. ശിവകുമാറാണ് കേസ് അന്വേഷിച്ചത്. Published: 24 Mar 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വണ്ടിപ്പെരിയാർ ജിനു വധക്കേസ്മൂന്ന് പ്രതികൾക്ക് ജീവപര്യന്തം… | Boolokam