വണ്ടിപ്പെരിയാർ : ശബരിമല തീർഥാടകരുടെയും വിനോദസഞ്ചാരികളുടെയും പ്രധാന റോഡായ വണ്ടിപ്പെരിയാർ സത്രം റോഡ് തകർന്നിട്ട് വർഷങ്ങൾ. അറ്റകുറ്റപ്പണികൾക്ക് ഉൾപ്പെടെയായി ജില്ല പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷം 50 ലക്ഷം രൂപ അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ ഏറ്റെടുത്തതുമാണ്. എന്നാൽ നിർമാണം എങ്ങുമെത്തിയില്ല. മറ്റൊരു മണ്ഡലകാലം ആരംഭിക്കാൻ ആറ് മാസം ബാക്കിനിൽക്കെ ഇനിയെന്ന് നിർമാണ ജോലികൾ പൂർത്തിയാക്കാനാണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. To advertise here, റോഡിലെ മെറ്റൽ ഇളക്കിമറിച്ച പ്രവർത്തനങ്ങൾ മാത്രം നടത്തി വാഹന കാൽനടയാത്രക്കാർക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചത്. റോഡിൽ പൊടി പടലങ്ങൾ നിറഞ്ഞുനിൽക്കുന്നതുമൂലം യാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. കണ്ണിൽ പൊടിയിടാൻ നിർമാണം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുമുമ്പ് തന്നെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച അരണക്കൽ ഫാക്ടറി മുതലുള്ള 750 മീറ്റർ റോഡ് ടാറിങ് ഇതുവരെ നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. വിനോദസഞ്ചാരികളും ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളും ഏറെ പണിപ്പെട്ടാണ് ഇത്രയും ഭാഗം പോകുന്നത്. മെറ്റൽ നിരത്തിയിട്ടുള്ളതിനാൽ ഇതുവഴി പോകുന്ന വാഹനങ്ങളുടെ ചക്രങ്ങൾ കയറി കല്ല് തെറിച്ച് അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തിയ റോഡുപണി എന്തിനുവേണ്ടിയാണെന്ന് നാട്ടുകാർ ചോദിക്കുന്നുണ്ട്. കരാറുകാരന്റെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുമ്പോൾ ആദ്യഘട്ട നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കണം തുടർന്ന് അവിടെനിന്നും ഏഴു ദിവസത്തെ പ്രവർത്തന ദിവസങ്ങളിൽ ഉദ്യോഗസ്ഥർ വന്ന് പരിശോധിക്കും. ഇതിനുശേഷമാണ് ടാറിങ്‌ജോലികൾ നടക്കുക. എന്നാൽ ടാറിന് ഇപ്പോൾ വില കൂടിനിൽക്കുന്ന സാഹചര്യത്തിൽ ഇതിനും കഴിയാത്ത സ്ഥിതി ആണെന്നും ഈ മാസം അവസാനം അല്ലെങ്കിൽ അടുത്ത മാസത്തേക്കുമാത്രമേ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയുകയുള്ളൂയെന്നാണ് കരാറുകാരൻ പറയുന്നത്. റോഡ് വഴിയുള്ള യാത്ര ദുരിതംനിറഞ്ഞതായതോടെ റോഡ് ഉപരോധം അടക്കം ഏർപ്പെടുത്തുമെന്ന് നാട്ടുകാർ പറഞ്ഞു. Published: 21 Apr 2026, 03:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വണ്ടിപ്പെരിയാർ-അരണക്കൽ സത്രം റോഡ് തകർന്നിട്ട് വർഷങ്ങളായി
M
MathrubhumiSource Link
19 days ago