വണ്ടുകൾ ഇന്ധന പൈപ്പുകൾ തുരക്കില്ല; വാഹനങ്ങളിൽ നൈലോൺ ട്യൂബ് വരുന്നു

വണ്ടുകൾ ഇന്ധന പൈപ്പുകൾ തുരക്കില്ല; വാഹനങ്ങളിൽ നൈലോൺ ട്യൂബ് വരുന്നു

M
MathrubhumiSource Link
പയ്യന്നൂർ: വാഹനങ്ങളിൽ വണ്ടുകൾ തുരക്കാത്ത ഇന്ധനപൈപ്പ് വരുന്നു. പ്രമുഖ കാർ നിർമാണ കമ്പനിയുടെ എൻജിനീയറിങ് ഗവേഷണസംഘമാണ് നൈലോൺ നിർമിത ട്യൂബ് തയ്യാറാക്കിയത്. ജപ്പാൻ നിർമിത നൈലോൺ ഇന്ധനപൈപ്പിൽ വണ്ടുകൾ ദ്വാരം ഉണ്ടാക്കില്ലെന്ന പരീക്ഷണത്തിന് ശേഷമാണ് ഇത് വികസിപ്പിച്ചത്. To advertise here, ട്യൂബുകൾ ഇനി ഇന്ത്യയിൽ നിർമിക്കും. പടന്നക്കാട് കാർഷിക ഗവേഷണപഠനകേന്ദ്രത്തിലെ എന്റമോളജി വിഭാഗം മുൻ മേധാവി ഡോ. കെ.എം. ശ്രീകുമാറുമായി സഹകരിച്ചാണ് ഡൽഹിയിലെ സംഘം പഠനം നടത്തിയത്. സ്‌കോളിറ്റിഡേ കുടുബത്തിൽ പെട്ട സൈലോസാൻഡ്രസ് സ്പീഷീസ് വണ്ടുകളാണ് ഇന്ധനപൈപ്പുകൾ തുരക്കുന്നതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. അതിനുശേഷമാണ് റബ്ബർപൈപ്പിന് പകരം പുതിയതരം പൈപ്പ് ഉപയോഗിച്ചുള്ള പരീക്ഷണം തുടങ്ങിയതെന്ന് ഡോ. ശ്രീകുമാർ പറഞ്ഞു. കാറുകളിലെ പൈപ്പ് തുരക്കുന്ന ചെറുവണ്ടുകളെ ശേഖരിച്ച കാലിക്കടവ് ആണൂരിൽ വർക്ക് ഷോപ്പ് നടത്തുന്ന മെക്കാനിക് കെ. പവിത്രനെയും ഡൽഹിയിൽനിന്നുള്ള സംഘം സന്ദർശിച്ചു. വണ്ടും പെട്രോൾ ചോർച്ചയും വണ്ടിന്റെ (സ്‌കോളിറ്റിഡേ കുടുബത്തിൽ പെട്ട സൈലോസാൻഡ്രസ് സ്പീഷീസ്) ആക്രമണം മൂലം കേരളത്തിൽ വിവിധ കമ്പനികളുടെ നൂറുകണക്കിന് കാറുകളിൽ പെട്രോൾ ചോർച്ച ഉണ്ടായി. ഇത് മൂലം വാഹനം തന്നെ കത്തിപ്പോകുന്ന സ്ഥിതിയും റിപ്പോർട്ട് ചെയ്തു. ടാങ്കിൽനിന്ന് എൻജിനിലേക്കുള്ള റബ്ബർ ഹോസ് (പൈപ്പ്), ഫില്ലിങ് പൈപ്പ്, ബ്രീത്തർ പൈപ്പ് ആണ് തുരക്കുന്നത്. റബ്ബറും ഫൈബറിലുമാണ് ഇവ നിർമിച്ചത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന പെട്രോളിൽ എഥനോളിന്റെ അംശം കൂടുന്തോറും വണ്ടുകൾ കൂടുതൽ ഇന്ധനപൈപ്പുകൾ തുരക്കുമെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു. പടന്നക്കാട് കാർഷിക സർവകലാശാലയിലെ ഡോ. കെ.എം. ശ്രീകുമാർ, വെള്ളായനി കാർഷിക സർവകലാശാലയയിലെ ഡോ. കെ.ഡി. പ്രതാപൻ, ഡോ. എസ്.എസ്. അനൂജ് എന്നിവരാണ് പഠനം നടത്തിയത്. ഇതിനെ തുടർന്നാണ് ഡോ. ശ്രീകുമാറിനെ കാർ നിർമാതാക്കൾ ബന്ധപ്പെട്ടത്. ഇപ്പോൾ ഉപയോഗിക്കുന്ന പൈപ്പ് മാറ്റാൻ വണ്ടുകളെക്കുറിച്ച് പഠിക്കുന്ന കേരള വനഗവേഷണ കേന്ദ്രവും (കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്- കെ.എഫ്.ആർ.ഐ.) വാഹന നിർമാതാക്കളോട് നിർദേശിച്ചിരുന്നു. ഡോ. ടി.വി. സജീവിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. Content Highlights: Development of new nylon-based fuel pipes resistant to beetle boring., Collaboration between car manufacturers and agricultural research experts., Identification of Scolytidae species as the primary cause of rubber hose damage., Mitigation of fire hazards and fuel leaks caused by ethanol-blended petrol. Published: 20 Mar 2026, 07:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വണ്ടുകൾ ഇന്ധന പൈപ്പുകൾ തുരക്കില്ല; വാഹനങ്ങളിൽ നൈലോൺ ട്യൂബ്… | Boolokam