കൊല്ലം : വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് മൂന്നുവർഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ചാത്തിനാംകുളം ചേരിക്കൽ കുരുന്നാമണി അമ്പലത്തിനു സമീപം മഞ്ജുഭവനിൽ ബിജു(38)വിനാണ് കൊല്ലം അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്‌ജി പി. സുഷമ ശിക്ഷ വിധിച്ചത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബിജു, ചാത്തിനാംകുളം ചേരിയിൽ രഞ്ജുഭവനിൽ ജനാർദന(63)നെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. To advertise here, 2020 ജൂൺ ആറിന് വൈകീട്ട് 3.30-ഓടെ കുരുന്നാമണി അമ്പലത്തിനു സമീപമായിരുന്നു സംഭവം. കുത്താൻ ശ്രമിക്കുന്നതിനിെട ജനാർദനൻ ഒഴിഞ്ഞുമാറുകയും കാലിൽ കുത്തേറ്റ് സാരമായി പരിക്കേൽക്കുകയും ചെയ്തു. തടസ്സംപിടിക്കാൻ ചെന്ന സമീപവാസിയായ ശിവദാസൻപിള്ളയെയും പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു. കിളികൊല്ലൂർ എസ്.ഐ. എസ്. സജി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ. നിയാസ്, എസ്. ശാലിനി എന്നിവർ ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ അജിത്ദാസ് പ്രോസിക്യൂഷൻ നടപടി ഏകോപിപ്പിച്ചു. Published: 08 Apr 2026, 02:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വധശ്രമക്കേസ്: പ്രതിക്ക് മൂന്നുവർഷം തടവും പിഴയും
M
MathrubhumiSource Link
about 1 month ago