വനം വകുപ്പ് സ്ഥാപിച്ച കൂട്ടിനുള്ളിൽ ചക്കപ്പഴംവെച്ചു,കരടി കുടുങ്ങി

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിനുള്ളിൽ ചക്കപ്പഴംവെച്ചു,കരടി കുടുങ്ങി

M
MathrubhumiSource Link
സംഭവം കല്ലാർ മൊട്ടമൂടിൽ To advertise here, വിതുര : കാട്ടുമൃഗശല്യം രൂക്ഷമായ കല്ലാർ മൊട്ടമൂട് ഉന്നതിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിനുള്ളിൽ കരടി കുടുങ്ങി. മൊട്ടമൂട് മൺപുറം ഗണപതി ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചിരുന്ന കൂട്ടിലാണ് ഞായറാഴ്ച രാവിലെ കരടിയെ നാട്ടുകാർ കണ്ടത്. ഉടൻ തന്നെ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ജനവാസമേഖലയായ മൊട്ടമൂട് ഉന്നതിയിലും കല്ലാർ- പൊന്മുടിപ്പാതയിലെ ഗോൾഡൻവാലിയിൽനിന്ന് ഇവിടേക്കു തിരിയുന്ന റോഡിലും കാട്ടുമൃഗശല്യം രൂക്ഷമാണ്‌. ഇതിൽ കരടിയാണ് ഏറ്റവും അപകടകാരി. ക്ഷേത്രത്തിലെ പൂജാസാധനങ്ങൾ പലതവണ കരടി നശിപ്പിച്ചിരുന്നു. സമീപത്തെ കൃഷിയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. കരടിയുടെ ശല്യം പതിവായതോടെ നാട്ടുകാർ വനംവകുപ്പിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിലാണ് ഇവിടെ കൂട് സ്ഥാപിച്ചത്. നാലു മാസമായി വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടും പരിസരവും നിരീക്ഷിച്ചു വരികയായിരുന്നെങ്കിലും ഇതുവരെയും കരടി കൂട്ടിൽ കയറിയിരുന്നില്ല. ശനിയാഴ്ച പ്രദേശവാസികൾ ചക്കപ്പഴം കൂട്ടിനുള്ളിൽ വെച്ചു. ഇതു തിന്നാനെത്തിയ കരടി കൂട്ടിനുള്ളിൽ കുടുങ്ങുകയായിരുന്നു. കൂട്ടിലകപ്പെട്ടതോടെ അക്രമാസക്തനായ കരടിക്ക് കമ്പിയഴികളിൽ ഇടിച്ച് ശരീരത്തിൽ മുറിവേറ്റു. വൈകീട്ട് 3 മണിയോടെ ഡി.എഫ്.ഒ. ഷാനവാസിന്റെ മേൽനോട്ടത്തിൽ പാലോട്, പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസർമാർ, ആർ.ആർ.ടീമുകൾ, വെറ്ററിനറി സർജൻമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മയക്കുവെടി വെച്ചു. കൂട് ഉൾപ്പെടെ വലിയ വാഹനത്തിൽ കയറ്റി അച്ചൻകോവിൽ റെയ്ഞ്ച് പരിധിയിലേക്ക് കൊണ്ടുപോയി. ജി.സ്റ്റീഫൻ എം.എൽ.എ., ജില്ലാപ്പഞ്ചായത്തംഗം പ്രദീപ് നാരായണൻ എന്നിവർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്ത് എത്തിയിരുന്നു. Published: 16 Mar 2026, 01:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിനുള്ളിൽ ചക്കപ്പഴംവെച്ചു,കരടി കു… | Boolokam