അനുമതിക്കായി ജനങ്ങൾ കാത്തുനിൽക്കുന്നു To advertise here, നെല്ലിയാമ്പതിക്കാർ പ്രതിഷേധത്തിലേക്ക് നെല്ലിയാമ്പതി : കാറ്റിൽ മേൽക്കൂര തകർന്നാൽ, കാലപ്പഴക്കംമൂലം വീടിന്റെ ചുമരിടിഞ്ഞാൽ നന്നാക്കണമെങ്കിൽ വനംവകുപ്പ് കനിയണം. നന്നാക്കേണ്ട രീതിയും അതിനായി കൊണ്ടുവരേണ്ട സാധനസാമഗ്രികളുടെ പട്ടികയും ഉൾപ്പെടെ വനം റേഞ്ച് ഓഫീസിൽ അപേക്ഷ കൊടുക്കണം. അപേക്ഷയിൽ പറഞ്ഞത് ശരിയാണെന്ന് വനപാലകർ വന്ന് പരിശോധിക്കണം. ശുപാർശയോടെ റേഞ്ച് ഓഫീസറോ, ഡി.എഫ്.ഒ.യോ അനുമതി നൽകണം. എങ്കിലേ പോത്തുണ്ടി ചെക്‌പോസ്റ്റിലൂടെ നിർമാണസാമഗ്രികൾ കടത്തിവിടൂ. ഇതിനായി മാസങ്ങൾ കാത്തിരിക്കുകയും വേണം. വർഷങ്ങളായി നെല്ലിയാമ്പതിയിൽ താമസിക്കുന്നവർ അനുഭവിക്കുന്ന ദുരിതമാണിത്. കാരണം, നെല്ലിയാമ്പതി വനമേഖല സംരക്ഷിതമേഖലയാണെന്നും പറമ്പിക്കുളം കടുവസംരക്ഷണകേന്ദ്രത്തിന്റെ ബഫർസോൺ ആണെന്നും പുതിയ നിർമാണങ്ങൾക്ക് നിയന്ത്രണമുണ്ടെന്നുമാണ് വനപാലകർ പറയുന്നത്. എന്നാൽ, ഈ നിയമവും നിയന്ത്രണവുമെന്നും വനംവകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമല്ല. വനമേഖലയ്ക്കകത്ത് പുതിയകെട്ടിടങ്ങൾ നിർമിക്കലും നിലവിലുള്ള കെട്ടിടങ്ങൾ നവീകരിക്കലും തകൃതിയായി നടക്കുകയാണ്. പാട്ടക്കരാർ കാലാവധി കഴിഞ്ഞതും കരാർ ലംഘിച്ച് പിടിച്ചെടുത്തതുമായ തോട്ടങ്ങളിലെ നിലവിലുള്ള കെട്ടിടങ്ങൾ മോടിപിടിപ്പിക്കുന്നതും ഇതോടുചേർന്ന് പുതിയകെട്ടിടങ്ങൾ വനമേഖലയ്ക്കകത്ത് നിർമിക്കുന്നതും തടസ്സമില്ലാതെ നടക്കുകയാണ്. വനംവകുപ്പ് പിടിച്ചെടുത്ത റോസറി എസ്റ്റേറ്റിൽനിന്ന് മുറിച്ചുമാറ്റുന്ന റബ്ബർമരങ്ങൾ കടത്തിക്കൊണ്ടുപോകുന്നതിന് വലിയതോതിൽ യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണിടിച്ച് പാതയുമുണ്ടാക്കിയിട്ടുണ്ട്. റോസറി എസ്റ്റേറ്റിലെ നിലവിലുണ്ടായിരുന്ന കെട്ടിടം നവീകരിച്ച് സൗരോർജപാനൽ ഉൾപ്പെടെ സ്ഥാപിച്ച് സഞ്ചാരികൾക്ക് പ്രവേശനം നൽകിത്തുടങ്ങുകയും ചെയ്തു. പൂർണമായും വനമേഖലയ്ക്കകത്തുള്ള ഭാഗമാണിത്. മീരാഫ്ളോർ എസ്റ്റേറ്റിൽ നിലവിലുള്ള കെട്ടിടം നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടികൾക്കുപുറമേ, പട്ടയം അനുവദിച്ചുകിട്ടിയ കുറച്ചുസ്ഥലങ്ങൾ മാത്രമാണ് നെല്ലിയാമ്പതിയിലുള്ളത്. പട്ടയഭൂമിയിലുൾപ്പെടെ വീടിന്റെ നവീകരണം നടത്തുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയാണ് വനംവകുപ്പ് കാട്ടിനകത്തെ കെട്ടിടങ്ങൾപോലും മോടിപിടിപ്പിക്കുന്ന പ്രവൃത്തികൾ നടത്തുന്നത്. വനംവകുപ്പിന്റെ കടുത്ത നിയന്ത്രണങ്ങൾക്കെതിരേ പ്രദേശവാസികൾ പ്രതിഷേധത്തിനൊരുങ്ങുകയാണ്.

വനംവകുപ്പ് കെട്ടിടങ്ങൾ മോടിപിടിപ്പിക്കുന്നു
M
MathrubhumiSource Link
about 2 months ago