സ്വന്തം ലേഖകൻ Last Updated: 22 Apr 2026, 08:10 pm IST വി.വി. രാജേഷ് | ചിത്രം: ഉണ്ണികൃഷ്ണൻ എം.പി. തിരുവനന്തപുരം: ബിജെപി കൗൺസിലർമാർക്കും പ്രവർത്തകർക്കുമെതിരെ ബോധപൂർവം തുടർച്ചയായി ആക്രമണം നടത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന വട്ടിയൂർക്കാവ് സിഐ വിപിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ്. വനിതാ കൗൺസിലർമാർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ നൗഫൽ എന്ന പോലീസുകാരൻ ഒരു പ്രവർത്തകയെ കടിച്ച് പരിക്കേൽപിച്ചതായും മേയർ ആരോപിച്ചു. To advertise here, പ്രതിഷേധത്തിനിടെ പോലീസ് വനിതാ പ്രവർത്തകർക്കുനേരെ മലിനജലം ഉപയോഗിച്ചാണ് ജലപീരങ്കിപ്രയോഗം നടത്തിയതെന്നും മേയർ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി മേയർ ആശാനാഥ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സത്യവതി വി., മഞ്ജു ജി.എസ്. എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വനിതാ കൗൺസിലർമാർക്കെതിരെ നടന്ന ക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'കഴിഞ്ഞദിവസം വനിതാ കൗൺസിലർമാർ നടത്തിയ പ്രതിഷേധ മാർച്ചിനുനേരെ പോലീസ് മലിനജലം ഉപയോഗിച്ചാണ് ജലപീരങ്കി പ്രയോഗം നടത്തിയത്. സാംക്രമികരോഗ സാധ്യതയുള്ള അണുബാധയേറ്റ മലിനജലം ഉപയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് പോലീസ് വ്യക്തമാക്കണം.' അദ്ദേഹം പറഞ്ഞു. 'വനിതാ പ്രവർത്തകരുടെ മാർച്ചാണ് എന്ന് നേരത്തെ അറിയിച്ചിട്ടും സംഭവസ്ഥലത്ത് അഞ്ച് വനിതാ പോലീസുകാർ മാത്രമാണുണ്ടായിരുന്നത്. വനിതാപ്രവർത്തകരെ കയ്യേറ്റം ചെയ്തത് പുരുഷ പോലീസുകാരാണ്. വനിതാപ്രവർത്തകയെ കടിച്ചു മുറിവേൽപ്പിച്ച നൗഫൽ എന്ന പോലീസുകാരനെതിരെയും ക്രൂരമായ മർദ്ദനം നടത്തിയ രാജേഷ് എന്ന പോലീസുകാരനെതിരെയും ശക്തമായ നടപടി സ്വീകരിക്കണം.' മേയർ ആവശ്യപ്പെട്ടു. 'തിരഞ്ഞെടുപ്പ് പ്രചാരണ സമയം മുതൽ തന്നെ വട്ടിയൂർക്കാവ് സിഐ വിപിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകരെയും പ്രചാരണ പ്രവർത്തനങ്ങളെയും ഏകപക്ഷീയമായി തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ദിവസം കൗൺസിലറെ പരസ്യമായി അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷവും സിഐ അക്രമം ആവർത്തിക്കുകയാണ്. പോലീസ് അതിക്രമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.' അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞദിവസം മലമുകളിൽ നടന്ന സംഘർഷത്തിൽ പോലീസിനെതിരെ കല്ലേറ് നടത്തിയത് സിപിഎം പ്രവർത്തകരാണെന്ന് എഫ്ഐആറിൽ തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും പോലീസ് ബിജെപി പ്രവർത്തകരെയാണ് തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്. ബിജെപി പ്രവർത്തകനും പള്ളിക്കമ്മറ്റി സെക്രട്ടറിയുമായ ബിനുവിനെ ദീപു പിള്ള എന്ന പോലീസുകാരൻ വയർലെസ് സെറ്റുപയോഗിച്ച് മുഖത്തിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.' അദ്ദേഹം ആരോപിച്ചു. 'പട്ടികജാതിയിൽപ്പെട്ട സുജിത് എന്ന പ്രവർത്തകന്റെ തലയ്ക്കടിച്ച് 12 തുന്നലുകൾ ഉണ്ടാകത്തക്കവിധം സിഐ വിപിൻ ആക്രമിക്കുകയായിരുന്നു. സിഐക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഈ ആവശ്യവുമായി ദേശീയ പട്ടികജാതി കമ്മീഷന് പരാതി നൽകും.' മേയർ വ്യക്തമാക്കി. Content Highlights: Mayor VV Rajesh demands action against Vattiyoorkavu CI Vipin. Allegations of police using contaminated water in water cannons against protesters. Claims of male police officers assaulting female protesters. Specific accusations against officers Naufal and Rajesh for physical assault. Planned complaint to the National Commission for Scheduled Castes. Published: 22 Apr 2026, 07:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വനിതാ പ്രവർത്തകയെ കടിച്ചു, ജലപീരങ്കിയിൽ ഉപയോഗിച്ചത് മലിനജലം; വട്ടിയൂർക്കാവ് CI-ക്കെതിരെ മേയർ
M
MathrubhumiSource Link
17 days ago