കോഴിക്കോട്: മുസ്ലിം ലീഗിന്റെ സ്ഥാനാർഥി നിർണയത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ്. വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് നൂർബിന രാജിപ്രഖ്യാപനം നടത്തിയത്. നേതൃത്വത്തിന് രാജി അറിയിച്ചുകൊണ്ട് ഇ-മെയിൽ അയച്ചുവെന്നും എന്നാൽ പാർട്ടി വിടില്ലെന്നും അവർ വ്യക്തമാക്കി. To advertise here, ഹരിത വിവാദം സൃഷ്ടിച്ചവരാണ് മത്സരിക്കുന്നതെന്ന് പറഞ്ഞാണ് നൂർബിന വിയേജിപ്പ് അറിയിച്ചത്. ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങളില്ലേ. ഇത്രയും കാലത്തിനിടയിൽ പാണക്കാട് കുടുംബങ്ങളെ മോശമായി ചിത്രീകരിക്കപ്പെട്ട സ്ഥിതി വിശേഷത്തോട് ഞങ്ങൾക്ക് മനസുകൊണ്ട് യോജിക്കാൻ പറ്റില്ല. ഞങ്ങൾ വിയോജിപ്പ് ആദ്യമേ തന്നെ പറഞ്ഞിരുന്നു. സീറ്റ് കൊടുക്കരുതെന്ന്. തങ്ങൾമാർ എന്നുപറഞ്ഞാൽ ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്. പാണക്കാട് കുടുംബത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നവരാണ്. ലോകത്താരും തങ്ങന്മാർക്കെതിരേ സംസാരിച്ചിട്ടില്ല. - അവർ പറഞ്ഞു പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയയ്‌ക്കെതിരേ നൂർബിന വിമർശനമുയർത്തി. ഫാത്തിമ തെഹ്ലിയ സ്ഥാനാർഥിത്വം ആവശ്യപ്പെട്ടതിൽ തെറ്റില്ല. പക്ഷേ ഞങ്ങൾക്കും തരണമായിരുന്നു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി അഞ്ചുവർഷം കൗൺസിലറായി ഭരിച്ച് കാണിക്കട്ടെയെന്ന് നൂർബിന ചോദിച്ചു. തലമുറ മാറ്റം വേണമെങ്കിൽ ഒരുപാട് പേർ വേറെയുണ്ടായിരുന്നു, അവരെ എന്തുകൊണ്ട് പരിഗണിച്ചില്ല. അയോഗ്യത എന്താണെന്ന് വ്യക്തമാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. Content Highlights: Noorbina Rasheed resigns from Women's League National Secretary position., Resignation follows public dissatisfaction with Muslim League's 2026 election candidate selection., Formal resignation sent via email to party leadership., Confirms intent to remain within the party despite stepping down from the post. Published: 02 Apr 2026, 12:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ്
M
MathrubhumiSource Link
about 1 month ago