വനിതാദിനാഘോഷം: മലേഷ്യയിൽ മെഗാ തിരുവാതിര സംഘടിപ്പിച്ച് മലയാളി കുടുംബം

വനിതാദിനാഘോഷം: മലേഷ്യയിൽ മെഗാ തിരുവാതിര സംഘടിപ്പിച്ച് മലയാളി കുടുംബം

M
MathrubhumiSource Link
ക്വലാലംപൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച്, മലേഷ്യയിലെ മലയാളി കുടുംബം സംഘടിപ്പിച്ച മെഗാ തിരുവാതിര മാമാങ്കം മാർച്ച് 14 ന് ക്വാലാലംപൂരിലെ ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ അങ്കണത്തിൽ അരങ്ങേറി. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തെ ഉയർത്തിപ്പിടിച്ച മഹത്തായ പരിപാടിയിൽ 120-ൽ പരം വനിതകൾ നൃത്തച്ചുവടുവെച്ചു. To advertise here, ഇരുപത് വർഷമായി ജാതിമത, കക്ഷി രാഷ്ട്രീയ ഭേദമന്യേ മലേഷ്യയിലെ പ്രവാസി മലയാളി കുടുംബങ്ങൾക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന കൂട്ടായ്മയാണ് മലയാളി കുടുംബം. മലയാളി സമൂഹത്തെ ഒരുമിപ്പിക്കുകയും മലയാളികളുടെ പാരമ്പര്യവും സംസ്‌കാരവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നതിൽ ഈ കൂട്ടായ്മ നിർണ്ണായക പങ്ക് വഹിച്ചുവരുന്നു. മെഗാ തിരുവാതിരയിൽ കേരളത്തിൽ നിന്നുമുള്ള മലയാളി വനിതകൾക്കുപുറമെ, മലേഷ്യൻ വനിതകളും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതകളും സജീവമായി പങ്കുചേർന്നു. ഈ വനിതാ ദിനത്തിൽ വിവിധ സംസ്‌കാര പശ്ചാത്തലങ്ങളിലുള്ള വനിതകൾ കൂടി അണിനിരന്ന തിരുവാതിര ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും മനോഹര ദൃശ്യമായി മാറി. വൈവിധ്യമാർന്ന സംസ്‌കാരങ്ങളെ ഒരുമിപ്പിച്ച്, മലയാളി പാരമ്പര്യത്തിന്റെ സൗന്ദര്യം ഉയർത്തിക്കാട്ടിയ മെഗാ തിരുവാതിര മാമാങ്കം മലേഷ്യയിലെ മലയാളി സമൂഹത്തിനും പ്രവാസി കുടുംബങ്ങൾക്കും ഒരിക്കലും മറക്കാനാവാത്ത അനുഭവമായിമാറി. വാർത്തയും ഫോട്ടോയും : ആത്മേശൻ പച്ചാട്ട് Content Highlights: Celebration of International Women's Day in Kuala Lumpur, Over 120 women participated in a grand Mega Thiruvathira Published: 19 Mar 2026, 12:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വനിതാദിനാഘോഷം: മലേഷ്യയിൽ മെഗാ തിരുവാതിര സംഘടിപ്പിച്ച് മലയാള… | Boolokam