വ ന്ദേ ഭാരത് ട്രെയ്ൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. അതിലെ ഭക്ഷണത്തെ അഭിനന്ദിച്ചും ഒട്ടേറെപ്പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ ഇത്തവണ വന്ദേ ഭാരതിൽ യാത്ര ചെയ്യുകയായിരുന്ന മുംബൈ സ്വദേശിക്ക് ലഭിച്ച ഭക്ഷണത്തിൽ നിന്ന് കിട്ടിയത് പ്രാണിയാണ്. To advertise here, അഹമ്മദാബാദിൽ നിന്നാണ് യാത്ര തുടങ്ങിയതെന്നും തന്റെ കോച്ചിൽ ഇത്തരത്തിൽ രണ്ട് സംഭവങ്ങളുണ്ടായെന്നും യുവാവ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഇതോടെ എല്ലാവരും ഭക്ഷണം കഴിക്കുന്നത് നിർത്തിയെന്നും ബാക്കിയുള്ളത് കളഞ്ഞുവെന്നും അദ്ദേഹം കുറിച്ചു. ഇതിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിലും വീഡിയോയിലും ദാൽ ചാവലിൽ പ്രാണിയെ കാണാം. 'ഭക്ഷണം FSSAI മാനദണ്ഡങ്ങൾക്കനുസരിച്ചല്ല തയ്യാറാക്കുന്നതെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. കുറ്റം കണ്ടെത്തിയാൽ വിതരണക്കാരുടെ ലൈസൻസ് റദ്ദാക്കണം. കൈക്കൂലിയിലൂടെ ഇതൊരിക്കലും ഒത്തുതീർപ്പാവില്ലെന്ന് പ്രതീക്ഷിക്കുന്നു.' എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഇതിന് പിന്നാലെ പ്രതികണവുമായി ഐആർസിടിസി രംഗത്തെത്തി. കമ്പനിയുടെ കരാർ റദ്ദാക്കാനും 10 ലക്ഷം പിഴ ഈടാക്കാനും നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഐആർസിടിസി വ്യക്തമാക്കി. 'ഈ അസൗകര്യത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഈ വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ശുചിത്വത്തിനും യാത്രക്കാരുടെ സുരക്ഷയ്ക്കുമാണ് ഞങ്ങൾ മുൻഗണന നൽകുന്നത്.'-ഐആർസിടിസി കുറിച്ചു. ഈ പോസ്റ്റ് പെട്ടെന്നുതന്നെ എക്‌സിൽ ചർച്ചയായി. ഒട്ടേറെപ്പേർ യുവാവിനെ പിന്തുണച്ച് രംഗത്തെത്തി. താൻ എപ്പോഴും ഭക്ഷണം കൊണ്ടുപോകുകയാണ് ചെയ്യുന്നത് എന്നായിരുന്നു ഒരാൾ കുറിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതുപോലെ നേരത്തേയും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മറ്റൊരാൾ കുറിച്ചു. Content Highlights: Insect found in Vande Bharat meal served by M/S Brandavan Food Products., IRCTC imposed a Rs 10 lakh fine and issued a contract termination notice. Published: 07 Apr 2026, 02:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വന്ദേ ഭാരതിലെ ഭക്ഷണത്തിൽ പ്രാണിയെന്ന് യാത്രക്കാരന്റെ കുറിപ്പ്; കരാറുകാർക്ക് 10 ലക്ഷം പിഴയിട്ട് IRCTC
M
MathrubhumiSource Link
about 1 month ago