വന്യമൃഗങ്ങളെ അവഗണിച്ച്, അരിച്ചാക്കും ചുമന്ന് കാടുകയറിയ പ്രഥമാധ്യാപകൻ; അട്ടത്തോടിന്റെ പടിയിറങ്ങി ബിജു

വന്യമൃഗങ്ങളെ അവഗണിച്ച്, അരിച്ചാക്കും ചുമന്ന് കാടുകയറിയ പ്രഥമാധ്യാപകൻ; അട്ടത്തോടിന്റെ പടിയിറങ്ങി ബിജു

M
MathrubhumiSource Link
പത്തനംതിട്ട: സ്കൂട്ടറിൽ കെട്ടിവെച്ച അരിച്ചാക്കിനും പച്ചക്കറിക്കുമിടയിൽ ഞെരുങ്ങിയിരുന്ന് ബിജു തോമസ് കാടിന് നടുവിലെ എൽ.പി.സ്കൂളിലേക്ക് വാഹനമോടിക്കാൻ തുടങ്ങിയിട്ട് വർഷം നാല് പിന്നിട്ടു. കുട്ടികളുടെ സന്തോഷംമാത്രം പ്രതിഫലമാക്കി പ്രതികൂല അവസ്ഥകളോട് പൊരുതിയ, അട്ടത്തോട് ഗവ. ട്രൈബൽ എൽ.പി.സ്കൂളിലെ പ്രഥമാധ്യാപകനായ ബിജു തോമസ് ചൊവ്വാഴ്ച അവസാന ക്ലാസുമെടുത്ത് പടിയിറങ്ങി. To advertise here, തിരുവല്ല മുത്തൂർ ഗവ.എൽ.പി. സ്കൂളിൽനിന്ന് സ്ഥാനക്കയറ്റം കിട്ടി പ്രഥമാധ്യാപകനായി 2021 ഒക്ടോബർ 29-നാണ് ബിജു അട്ടത്തോട് സ്കൂളിലെത്തിയത്. വന്യമൃഗശല്യവും എത്തിച്ചേരാനുള്ള പ്രയാസവും കാരണം അധ്യാപകർ അധികംനാൾ ജോലിചെയ്യാൻ മടിക്കുന്നയിടമായിരുന്നു. റോഡുനിരപ്പിൽനിന്ന് താഴ്ചയിലുള്ള സ്കൂളിലേക്ക് 105 പടികളിറങ്ങണം. സൈക്കിൾ പോകാനുള്ള വഴി മാത്രമേയുള്ളൂ. കുട്ടികൾക്കുള്ള ഭക്ഷണത്തിനായി സാധനങ്ങൾ ചുമന്നാണ് എത്തിച്ചിരുന്നത്. പത്തനംതിട്ടയിൽനിന്ന് അരിയും മറ്റ് സാധനങ്ങളും വാങ്ങി എല്ലാ തിങ്കളാഴ്ചയും 58 കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് യാത്രചെയ്തു. രണ്ടുവർഷം മുമ്പ് പുതിയ സ്കൂൾകെട്ടിടം വന്നു. മീൻവളർത്തൽ, ടെറസ്സിൽ പച്ചക്കറിത്തോട്ടം, തേനീച്ച വളർത്തൽ, കൂൺ വളർത്തൽ എന്നിങ്ങനെ പലതും സ്കൂളിൽ തുടങ്ങി. മുഷിഞ്ഞ വേഷത്തിൽ കുട്ടികൾ സ്കൂളിലെത്തുന്നത് കണ്ട് ബിജുവിന്റെ നേതൃത്വത്തിൽ, അധ്യാപകർതന്നെ വിദ്യാർഥികളുടെ വസ്ത്രങ്ങൾ അലക്കി നൽകി. ഇത് പുസ്തകത്തിനപ്പുറമുള്ള പാഠമായിരുന്നു. പത്തനംതിട്ടയിൽനിന്ന് അട്ടത്തോട്ടിലേക്ക് കാനനപാതയിലൂടെയുള്ള യാത്രയിൽ വന്യമൃഗങ്ങൾ പലപ്പോഴും തടസ്സമായിട്ടുണ്ട്. ആദ്യമൊക്കെ പേടിയുണ്ടായിരുന്നെന്നും കാട്ടാനയെയും മറ്റും കാണുന്നത് പിന്നീട് ശീലമായെന്നും ബിജു പറയുന്നു. ഒന്നുമുതൽ നാലാംക്ലാസ് വരെ 36 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നാല് അധ്യാപകരുണ്ട്. ശബരിമല വനമേഖലയിലെ ഏക സർക്കാർ സ്കൂളാണിത്. തിരുവനന്തപുരം അമ്പൂരി സ്വദേശിയായ ബിജു തോമസ് മേയ് 31-ന് ആണ് സർവീസിൽനിന്ന് ഔദ്യോഗികമായി വിരമിക്കുന്നത്. Content Highlights: Headmaster Biju Thomas retires in 2026 after years of dedicated service. Provided essential resources and food to tribal students in remote forest areas. Transformed the school with innovative projects like terrace gardening and fish farming. Overcame wildlife threats and difficult terrain to ensure student education. Published: 01 Apr 2026, 12:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വന്യമൃഗങ്ങളെ അവഗണിച്ച്, അരിച്ചാക്കും ചുമന്ന് കാടുകയറിയ പ്രഥ… | Boolokam