വയനാട് ടൗൺഷിപ്പ്: 102 വീടുകളിൽ ഊരാളുങ്കൽ-കിഫ്‌കോൺ സംയുക്ത പരിശോധന ഇന്നു തുടങ്ങും

വയനാട് ടൗൺഷിപ്പ്: 102 വീടുകളിൽ ഊരാളുങ്കൽ-കിഫ്‌കോൺ സംയുക്ത പരിശോധന ഇന്നു തുടങ്ങും

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ ആദ്യഘട്ടം ഗുണഭോക്താക്കൾക്ക് നൽകിയ 178 വീടുകളിലെ 102 വീടുകളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) അധികൃതരുടെയും കിഫ്‌കോൺ അധികൃതരുടെയും സംയുക്തപരിശോധന തിങ്കളാഴ്ച തുടങ്ങും. To advertise here, പൂർണമായും നിർമാണപ്രവൃത്തികൾ പൂർത്തിയായ വീടുകളിലാണ് സംയുക്ത പരിശോധന നടത്തുന്നത്. വീട് ഗുണഭോക്താവിന് താമസിക്കാനായി കൈമാറുന്നതിന് മുൻപ് വീട്ടുകാരെയും ഉൾപ്പെടുത്തിക്കൊണ്ട് വീണ്ടും പരിശോധന നടത്തും. വീടുകൾക്ക് ഒരുതരത്തിലുമുള്ള നിർമാണഅപാകവും ഇല്ലെന്ന് ഉറപ്പിക്കാനാണ് ഇത്തരത്തിൽ മൂന്നുഘട്ടമായി പരിശോധന നടത്തുന്നത്. ആദ്യം യു.എൽ.സി.സി.എസ്. അധികൃതർ പരിശോധന നടത്തും. ശേഷമാണ് കിഫ്‌കോൺ അധികൃതരുമായി ചേർന്നുള്ള പരിശോധന. മൂന്നാംഘട്ട പരിശോധനയിലാണ് വീടിന്റെ ഗുണഭോക്താക്കളായവരെയും ഉൾപ്പെടുത്തുന്നത്. യു.എൽ.സി.സി.എസ്. അധികൃതർ നടത്തിയ പരിശോധനയിൽ വെള്ളം കിനിഞ്ഞിറങ്ങുന്നതായി കണ്ടെത്തിയ വീടുകളിൽ അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വെള്ളം കിനിഞ്ഞിറങ്ങുന്ന ഭാഗം അടയാളപ്പെടുത്തി അപ്രോക്‌സി പ്രഷർ ഗ്രൗട്ടിങ് നടത്തിയിട്ടുണ്ട്. ശേഷം വാട്ടർപ്രൂഫും സ്‌ക്രീഡ് കോൺക്രീറ്റിങ്ങും നടത്തും. 308 വീടുകളുടെ വാർപ്പ് പൂർത്തിയായി ടൗൺഷിപ്പിൽ ഇതുവരെ 308 വീടുകളുടെ വാർപ്പ് പൂർത്തിയായിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് താമസസജ്ജമായ 178 വീടുകൾക്കൊപ്പംതന്നെ ബാക്കിയുള്ള വീടുകളുടെ അനുബന്ധപ്രവൃത്തികളും പുരോഗമിക്കുകയാണ്. ഒൻപതരലക്ഷം ലിറ്ററിന്റെ ജലസംഭരണിയിലേക്ക് പൈപ്പ് കണക്ഷൻ നൽകുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ജലസംഭരണിയിലേക്കുള്ള ജലഅതോറിറ്റിയുടെ പൈപ്പും വീടുകളിലേക്കുള്ള പൈപ്പ് കണക്ഷൻ നൽകുന്ന പ്രവൃത്തിയുമാണ് അവസാനഘട്ടത്തിലുള്ളത്. ടൗൺഷിപ്പിനുള്ളിലെ ക്ലസ്റ്റർറോഡുകളുടെ സിമന്റ് ട്രീറ്റഡ് ബേസ് പ്രവൃത്തിയാണ് നടക്കുന്നത്. അഞ്ചുസോണുകളിലായി ആകെ 410 വീടുകളാണ് ടൗൺഷിപ്പിൽ നിർമിക്കുന്നത്. Content Highlights: Joint inspection of 102 houses by ULCCS and Kifcon begins in 2026., Rigorous three-stage quality control process to ensure zero construction defects., Remedial measures like pressure grouting and waterproofing completed for identified leaks., Total of 308 house slabs completed with remaining works in progress., Final stages of water supply infrastructure and cluster road development underway. Published: 20 Apr 2026, 09:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വയനാട് ടൗൺഷിപ്പ്: 102 വീടുകളിൽ ഊരാളുങ്കൽ-കിഫ്‌കോൺ സംയുക്ത പ… | Boolokam