വയനാട് ദുരന്തബാധിതർ മുഖ്യമന്ത്രിയെ കാണാനെത്തി

വയനാട് ദുരന്തബാധിതർ മുഖ്യമന്ത്രിയെ കാണാനെത്തി

M
MathrubhumiSource Link
പിണറായി : മുഖ്യമന്ത്രിയെ കാണാനും വിജയാശംസ നേരാനും വയനാട് ദുരന്തബാധിതരുടെ സംഘം. പിണറായി കൺവെൻഷൻ സെന്ററിലെത്തിയ സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. 13 പേരടങ്ങുന്ന സംഘമാണ് പിണറായിയിലെത്തിയത്. മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളിൽനിന്ന് ഏറെദൂരമുള്ള ടൗൺമേഖലയിലേക്ക് മാറിയ അനുഭവം അവർ തുറന്നുപറഞ്ഞു. മുമ്പ് ചെറിയ ഗ്രാമമായിരുന്നു. ഇപ്പോൾ എല്ലാ സൗകര്യങ്ങളുമുള്ള പുതിയ സ്ഥലത്താണ് താമസം. സർക്കാരിന്റെ ഇടപെടലിൽ ഏറെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രിയോട് അവർ പറഞ്ഞു. സർക്കാർ എപ്പോഴും കൂടെയുണ്ടാകുമെന്ന് സംഘത്തിന് മുഖ്യമന്ത്രി ഉറപ്പുനൽകി. To advertise here, Published: 08 Apr 2026, 04:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വയനാട് ദുരന്തബാധിതർ മുഖ്യമന്ത്രിയെ കാണാനെത്തി — Mathrubhumi… | Boolokam