വയനാട്ടിൽ പ്രശ്നം പറഞ്ഞുതീർക്കാനെത്തിയ വാർഡ് അംഗത്തിന് മർദനം, ഒരാൾക്ക് വെട്ടേറ്റു

വയനാട്ടിൽ പ്രശ്നം പറഞ്ഞുതീർക്കാനെത്തിയ വാർഡ് അംഗത്തിന് മർദനം, ഒരാൾക്ക് വെട്ടേറ്റു

M
MathrubhumiSource Link
വയനാട്: നമ്പ്യാർകുന്നിൽ വാർഡ് അംഗത്തിന് മർദനമേറ്റു. നെന്മേനി പഞ്ചായത്തംഗം പ്രശാന്താണ് മർദനത്തിനിരയായത്. മരം വിൽപ്പനയുമായി ബന്ധപ്പെട്ട് സ്ഥലത്ത് തർക്കമുണ്ടായിരുന്നു. പ്രശ്‌നം പറഞ്ഞുതീർക്കാനെത്തിയപ്പോഴാണ് മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന സുനിൽ എന്നയാൾക്ക് വെട്ടേറ്റു. To advertise here, മരം വിൽപ്പനയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കേ പ്രശ്‌നപരിഹാരത്തിനായുള്ള ചർച്ചയ്ക്കായി പ്രശാന്തും സുനിലും എത്തുകയായിരുന്നു. ചർച്ചയ്ക്കിടെ സംഘർഷമുണ്ടായി. പ്രശാന്തിനെ മർദിക്കുകയും സുനിലിനെ വെട്ടുകയുമായിരുന്നു. സുനിലിന് കൈയ്ക്കും തലക്കും പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പ്രതികളിൽ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. Content Highlights: Nenmeni ward member Prashanth was assaulted in Nambyarkunnu., The conflict arose during a discussion regarding a timber sale dispute., A local named Sunil sustained head and hand injuries from a sharp weapon., Suspects identified as Tamil Nadu natives; police investigation underway. Published: 27 Mar 2026, 03:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വയനാട്ടിൽ പ്രശ്നം പറഞ്ഞുതീർക്കാനെത്തിയ വാർഡ് അംഗത്തിന് മർദന… | Boolokam