വയറ്റിൽ കത്രിക കുടുങ്ങിയത് താൻ മന്ത്രിയായ സമയത്തല്ലെന്ന് വീണാ ജോർജ്, ഉന്നം ശൈലജയെന്ന് അബിൻ വർക്കി

വയറ്റിൽ കത്രിക കുടുങ്ങിയത് താൻ മന്ത്രിയായ സമയത്തല്ലെന്ന് വീണാ ജോർജ്, ഉന്നം ശൈലജയെന്ന് അബിൻ വർക്കി

M
MathrubhumiSource Link
പത്തനംതിട്ട: ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് താൻ ആരോഗ്യവകുപ്പുമന്ത്രിയായിരുന്ന സമയത്തല്ലെന്ന് ആറന്മുളയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി വീണാ ജോർജ്. കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്ന കെ.കെ. ശൈലജയെ ഉന്നംവെച്ചാണ് വീണാ ജോർജ് സംസാരിച്ചതെന്ന് യു.‌ഡി.എഫ്. സ്ഥാനാർഥി അബിൻ വർക്കി. ചൊവ്വാഴ്ച, പത്തനംതിട്ട പ്രസ്‌ക്ലബിലെ ‘ജനമനസ്സ്’ സംവാദ പരിപാടിയിലായിരുന്നു വാക്പോര്. To advertise here, ആലപ്പുഴയിൽ രോഗിയുടെ വയറ്റിൽ കത്രികയും കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണവും കുടുങ്ങിയത് അബിൻ വർക്കി ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. ‘2021-ലാണ് ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയത്. കോഴിക്കോട്ട് ഹർഷീനയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയത് 2017-ലാണ്. വിവാദം തന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നരേറ്റീവാണ് നടന്നത്’-വീണാജോർജ് പറഞ്ഞു. സ്വർണക്കൊള്ളയും ചൂരൽമല ദുരന്തവും പൊരിഞ്ഞ വാദപ്രതിവാദത്തിന്റെ വിഷയങ്ങളായി. കെ.എസ്.യു.ക്കാരുടെ പ്രതിഷേധത്തിനിടെ കണ്ണൂരിൽവെച്ച് മന്ത്രി വീണാ ജോർജിന് കഴുത്തിന് പരിക്കേറ്റ സംഭവത്തെച്ചൊല്ലിയും വാക്പോര് നടന്നു. കഴുത്തിന് പരിക്കേറ്റ മന്ത്രിയെ, പണിനടക്കുന്ന റോഡിലൂടെ കാറിൽ വിട്ടത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടെന്ന് പറഞ്ഞായിരുന്നു അബിന്റെ തുടക്കം. മന്ത്രിയെ ആക്രമിച്ച കേസിൽ മാരാകായുധം കണ്ടെത്താനായില്ലെന്ന് പോലീസാണ് പറഞ്ഞത്. മന്ത്രിയെ ആക്രമിച്ചതിന്റെ ഒരു ദൃശ്യം പുറത്തുവിടാൻ യൂത്ത് കോൺഗ്രസ് ഇനാം പ്രഖ്യാപിച്ചിരുന്നു. ആരും മുന്നോട്ടു വന്നില്ല. തലേന്ന് രാത്രി 11 മണിക്ക് മന്ത്രിക്ക് ഗുരുതരാവസ്ഥയാണെന്ന് പറഞ്ഞത് ഡോക്ടർമാരാണ്. പക്ഷേ, മന്ത്രിയെ പിറ്റേന്ന് പുലർച്ചെ ഡിസ്ചാർജ് ചെയ്തത് അനാസ്ഥ തന്നെയാണെന്നതിൽ സംശയമില്ല-അബിൻ തുടർന്നു. ഇതിന്, വീണാ ജോർജ് മിതമായ വാക്കുകളിൽ മറുപടി പറഞ്ഞു. തന്നെ വളഞ്ഞിട്ട് ആക്രമികുകയായിരുന്നുവെന്ന മുൻ നിലപാട് മന്ത്രി ആവർത്തിച്ചു. Content Highlights: Veena George clarifies the timing of medical negligence incidents in Alappuzha and Kozhikode., The debate highlights political tensions between LDF and UDF candidates in Pathanamthitta., Allegations regarding the handling of the Minister's injury in Kannur were addressed., The discussion underscores ongoing controversies surrounding Kerala's healthcare administration. Published: 25 Mar 2026, 08:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വയറ്റിൽ കത്രിക കുടുങ്ങിയത് താൻ മന്ത്രിയായ സമയത്തല്ലെന്ന് വീ… | Boolokam