സുമേഷ് Last Updated: 21 April 2026, 11:15 AM IST വെളുത്ത പേപ്പറിലേക്ക് കുപ്പിയിലെ നിറമുള്ള വെള്ളം സ്‌പ്രേ ചെയ്യുമ്പോള്‍ വ്യത്യസ്ത നിറങ്ങള്‍ രൂപപ്പെടുമോ? നോക്കാം... ആവശ്യമായ സാമഗ്രികൾ അപ്പക്കാരം, വിനാഗിരി, നാരങ്ങ, സോപ്പ് സൊല്യൂഷൻ, ചുണ്ണാമ്പ്, വയലറ്റ് കാബേജ്, പേപ്പർ, പഞ്ഞി To advertise here, പരീക്ഷണരീതി വയലറ്റ് കാബേജ് ചെറുതായി നുറുക്കി 150ml വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം തണുത്തശേഷം കാബേജ് കഷണങ്ങൾ മാറ്റി വെള്ളം എടുക്കുക. ഇതാണ് സ്‌പ്രേ ചെയ്യാനുള്ള വെള്ളം. അപ്പക്കാരം, വിനാഗിരി, നാരങ്ങ, സോപ്പ് സൊല്യൂഷൻ, ചുണ്ണാമ്പ് തുടങ്ങിയവ വ്യത്യസ്ത പാത്രങ്ങളിൽ എടുത്ത് കുറച്ച് വെള്ളത്തിൽ കലക്കിവയ്ക്കുക. വ്യത്യസ്ത പഞ്ഞിക്കഷണങ്ങൾ ഉപയോഗിച്ചുകൊണ്ട് എ ഫോർ പേപ്പറിൽ ഓരോ ദ്രാവകത്തിന്റെയും വ്യത്യസ്ത വട്ടങ്ങൾ വരയ്ക്കുക (ഒരു ദ്രാവകത്തിൽ മുക്കിയ പഞ്ഞി മറ്റൊരു ദ്രാവകത്തിൽ മുക്കരുത്). പേപ്പർ ഉണങ്ങിയ ശേഷം വയലറ്റ് കാബേജ് വെള്ളം, വട്ടംവരച്ച പേപ്പറിലേക്ക് സ്‌പ്രേ ചെയ്തുനോക്കൂ. വ്യത്യസ്ത നിറമുള്ള വൃത്തങ്ങൾ തെളിയുന്നില്ലേ? എന്താണ് ഇതിന് പിന്നിലുള്ള രഹസ്യം? ശാസ്ത്ര തത്വം: വയലറ്റ് കാബേജ് ഒരു നല്ല സൂചകമാണ്. അത് ആസിഡ് സ്വഭാവമുള്ള വസ്തുക്കളെയും ബേസിക് സ്വഭാവമുള്ള വസ്തുക്കളെയും തിരിച്ചറിയാൻ സഹായിക്കും. വസ്തുക്കളിലെ പി.എച്ച്. മൂല്യത്തിന്റെ വ്യത്യാസമനുസരിച്ച് വ്യത്യസ്ത നിറങ്ങൾ കാണിക്കുകയും ചെയ്യും. നമ്മൾ ഉപയോഗിച്ചതിൽ ചുണ്ണാമ്പ്, സോപ്പ്, അപ്പക്കാരം തുടങ്ങിയവ ബേസിക് സ്വഭാവമുള്ളവയാണ്. വിനാഗിരിയും നാരങ്ങയും ആസിഡ് സ്വഭാവമുള്ളവയും. ഇതിൽ സൂചകം ചേരുമ്പോൾ വ്യത്യസ്ത നിറങ്ങൾ കാണാം. Content Highlights: Step-by-step guide to creating a natural pH indicator using purple cabbage., Explanation of acid-base reactions using household items like vinegar and lime Published: 21 Apr 2026, 11:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
