വയലാ മുട്ടോട്ട് ക്ഷേത്രത്തിൽഉത്സവം കൊടിയേറി

വയലാ മുട്ടോട്ട് ക്ഷേത്രത്തിൽഉത്സവം കൊടിയേറി

M
MathrubhumiSource Link
കടയ്ക്കൽ : വയലാ മുട്ടോട്ട് മഹാദേവർ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. 12-നു സമാപിക്കും. ക്ഷേത്രം തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഞായറാഴ്ച രാവിലെ ഉത്സവം കൊടിയേറി. ആറിന് രാത്രി ഏഴിന് ആത്മീയപ്രഭാഷണം, എട്ടിന് മേജർസെറ്റ് കഥകളി. ഏഴിന് രാത്രി ഏഴിന് ആത്മീയപ്രഭാഷണം, എട്ടിന് ഭജൻ, 9.30-ന് ഗാനമേള. എട്ടിന് രാത്രി എട്ടിന് തിരുവാതിര, ഒൻപതിന് കഥാപ്രസംഗം. ഒൻപതിന് രാത്രി എട്ടിന് നാടകം. 10-ന് രാവിലെ ഒൻപതിന് ഉത്സവബലി, രാത്രി എട്ടിന് നൃത്തസന്ധ്യ. 11-ന് രാവിലെ ഏഴിന് പൊങ്കാല, രാത്രി ഏഴിനു നടക്കുന്ന സാംസ്കാരികസമ്മേളനം ഡോ. രാജു നാരായണസ്വാമി ഉദ്ഘാടനം ചെയ്യും. രാത്രി 11-ന് പള്ളിവേട്ട. 12-ന് രാവിലെ എട്ടിന് കൊടിയിറക്കും ആറാട്ടും. വൈകീട്ട് നാലിന് ഉത്സവഘോഷയാത്ര, ഒൻപതിന് നൃത്തനാടകം. To advertise here, Published: 06 Apr 2026, 01:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വയലാ മുട്ടോട്ട് ക്ഷേത്രത്തിൽഉത്സവം കൊടിയേറി — Mathrubhumi |… | Boolokam