അടൂർ: വയസ് നൂറ്റിയൊന്ന്. മനസ്സും ശരീരവും നൂറേ നൂറിൽതന്നെ. തിരഞ്ഞെടുപ്പിൽ ചെയ്ത വോട്ടുകൾക്ക് എണ്ണമില്ല. എന്നിരുന്നാലും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകുമ്പോൾ അടൂർ ചൂരക്കോട് അറപ്പുര വിളയിൽ വീട്ടിൽ ഗംഗാധരൻ ആചാരിക്ക് കന്നി വോട്ടർമാരെപ്പോലെതന്നെ കൗതുകവും ആവേശവുമാണ്. To advertise here, 1925-ൽ ജനിച്ച ഇദ്ദേഹം ആദ്യമായി വോട്ടു ചെയ്യുന്നത് ജന്മദേശമായ പത്തനംതിട്ട ഓമല്ലൂരിലാണ്. അന്ന് വീട്ടുകരം നൽകുന്നവർക്കാണ് വോട്ടിടാൻ അവകാശം. തിരഞ്ഞെടുപ്പിനെപ്പറ്റി അറിയാത്ത കാലത്ത് റേഡിയോയിൽകൂടി വോട്ടുവിദ്യാഭ്യാസ പരിപാടി നടന്നിരുന്നു. അങ്ങനെയാണ് തിരഞ്ഞെടുപ്പ് എന്താണ് എന്ന് മനസ്സിലാക്കിയത്. ആദ്യമായി വോട്ടുചെയ്യാൻ പോയപ്പോൾ കൂടെയുള്ളവർ പറഞ്ഞ ചിഹ്നത്തിലാണ് കുത്തിയതെന്നും ഇദ്ദേഹം പറയുന്നു. അന്ന് തുടങ്ങിയ വോട്ടിടീൽ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽവരെ മുടങ്ങിയിട്ടില്ല. 68 വർഷമായി ചൂരക്കോട് കുറ്റിയിൽ ദേവീക്ഷേത്രത്തിനു സമീപമാണ് താമസം. മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ ഒപ്പമുണ്ടായിട്ടും ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് വോട്ടുചെയ്യാൻ പോകുന്നത്. നിലവിലെ സാഹചര്യം അനുസരിച്ച് ആളുംതരവും നോക്കി വോട്ടുചെയ്യുകയാണ് രീതി. പ്രത്യേകിച്ച് പാർട്ടിയോ, അനുഭാവമോ ഇല്ല. കൃത്യമായി പ്രായം ഓർമ്മയില്ലെങ്കിലും ചെറുപ്രായത്തിൽ ഗാന്ധിജിയെ ഇലന്തൂരിൽ കണ്ടതായി പറയുന്നു. അവിടെ ചർക്കയുടെ ഉദ്ഘാടനത്തിന് എത്തിയതാണെന്നാണ് ഓർമ്മ. കൂടാതെ ശ്രീചിത്തിര തിരുനാൾ, സർ സി.പി., സർദാർ വല്ലഭ്ഭായി പട്ടേൽ എന്നിവരെയൊക്കെ പലയിടങ്ങളിൽ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഗംഗാധരൻ ആചാരി പറയുന്നു. ആരോഗ്യത്തെപ്പറ്റി ചോദിച്ചാൽ, പ്രായത്താൽ പല്ലുകൾ കൊഴിഞ്ഞെങ്കിലും നൂറുവോൾട്ടിൽ ഒരു ചിരിയുണ്ട് ഇദ്ദേഹത്തിന്. ശേഷം ഇങ്ങനെ പറയും. പുലർച്ചെ നാലിന് ഉണരും. അരക്കിലോമീറ്റർ നടക്കും. തുടർന്ന് വീടിന് സമീപത്തെ കടയിൽനിന്ന് രണ്ട് പൊറോട്ടയും ഒരു മുട്ടക്കറിയും കഴിക്കും. പാലുംവെള്ളവും കുടിക്കും. എപ്പോഴായാലും ചോറ് ഒരു തവി മാത്രം. എന്തായാലും വരുന്ന മാസം ഒൻപതിന് വീടിന് സമീപത്തെ പോളിങ് ബൂത്തിൽ വോട്ടിടാൻ കാത്തിരിക്കുകയാണ് ഗംഗാധരൻ ആചാരി. Content Highlights: 101-year-old voter maintains active participation in democracy. First voted in Pathanamthitta during the era of house tax-based franchise. Maintains a disciplined lifestyle and independent voting habits. Historical memory includes witnessing Gandhi and other prominent figures. Published: 30 Mar 2026, 08:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വയസ് നൂറ്റിയൊന്ന്, മനസ്സും ശരീരവും നൂറേ നൂറിൽതന്നെ; ഗംഗാധരൻ ആചാരിക്ക് വോട്ട് കൗതുകമാണ്, ആവേശമാണ്
M
MathrubhumiSource Link
about 1 month ago