വയോധികനെ തള്ളിമാറ്റിയ സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷോഭിച്ച് വിജയ്; റാലിയിലെ വീഡിയോ വൈറൽ

വയോധികനെ തള്ളിമാറ്റിയ സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷോഭിച്ച് വിജയ്; റാലിയിലെ വീഡിയോ വൈറൽ

M
MathrubhumiSource Link
രാഷ്ട്രീയത്തിൽ സജീവമായ വിജയ്, പുതുച്ചേരിയിൽ നടത്തിയ പ്രചാരണ റാലിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനോട് കയർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. തന്റെ വാഹനത്തിന് വഴിയൊരുക്കുന്നതിനിടെ ഒരു വയോധികനെ സുരക്ഷാ ജീവനക്കാരൻ തള്ളിമാറ്റിയതാണ് താരത്തെ ചൊടിപ്പിച്ചത്. To advertise here, റോഡരികിൽ തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തു നീങ്ങുന്നതിനിടെയാണ് സംഭവം. വയോധികനെ തള്ളുന്നത് കണ്ടയുടൻ വിജയ് ഇടപെടുകയും വാഹനം മുന്നോട്ട് നീങ്ങുമ്പോൾ തന്നെ ഉദ്യോഗസ്ഥനെ കർശനമായി ശാസിക്കുന്നതും വീഡിയോയിൽ കാണാം. വിജയുടെ ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതൽ മായുന്നില്ല എന്നും മികച്ചൊരു നേതാവിനുണ്ടാകേണ്ട ഗുണമാണിത് എന്നും ആരാധകർ കുറിച്ചു. 2024-ൽ തമിഴക വെട്രി കഴകം എന്ന പാർട്ടി പ്രഖ്യാപിച്ച വിജയ്, വരാനിരിക്കുന്ന ചിത്രമായ ജനനായകൻ തന്റെ അവസാന സിനിമയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുശേഷം പൂർണ്ണമായും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ സെപ്റ്റംബറിൽ കരൂരിൽ വിജയ് നടത്തിയ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളപായം ഉണ്ടായത് വലിയ വിവാദമായിരുന്നു. അത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പുതിയ റാലികളിൽ വിജയ് പുലർത്തുന്നുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തൽ. Content Highlights: Vijay reprimanded a security guard for pushing an elderly person during a 2026 campaign rally. Published: 04 Apr 2026, 07:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വയോധികനെ തള്ളിമാറ്റിയ സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷോഭിച്ച് വിജയ… | Boolokam