വയോധികർക്കു മാത്രമായി വാക്‌സിനേഷൻ കേന്ദ്രം

വയോധികർക്കു മാത്രമായി വാക്‌സിനേഷൻ കേന്ദ്രം

ചെന്നൈ : മുതിർന്ന പൗരർക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതിന് മാത്രമായുള്ള കേന്ദ്രങ്ങൾ രാജ്യത്ത് ആദ്യമായി ചെന്നൈയിൽ പ്രവർത്തനമാരംഭിച്ചു. ‘ജെറി കെയറി’ന്റെ ടി. നഗർ, ആദംബാക്കം, അഡയാർ കേന്ദ്രങ്ങളിലാണ് ‘ജെറിയാട്രിക് വാക്‌സിനേഷൻ സെന്ററു’കൾ തുടങ്ങിയത്. To advertise here, ഇൻഫ്‌ളുവൻസ, ന്യുമോണിയ, ഹ്യൂമൻ പാപ്പിലോ വൈറസ് (എച്ച്.പി.വി.) എന്നിവയിൽനിന്ന് സംരക്ഷണം നൽകുന്നതിനുള്ള വാക്‌സിനുകളാണ് ഇവിടെ പ്രധാനമായും ലഭ്യമാവുക. 9944459444 എന്ന നമ്പറിൽ വിളിച്ച് കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യാം. ജെറി കെയർ സ്ഥാപകനും മാനേജിങ് ഡയറക്ടറമായ ഡോ. ലക്ഷ്മിപതി രമേഷിന്റെ സാന്നിധ്യത്തിൽ പ്രൊഫ. പി.എസ്. ചന്ദ്രമൗലി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. Published: 17 Apr 2026, 01:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വയോധികർക്കു മാത്രമായി വാക്‌സിനേഷൻ കേന്ദ്രം — Mathrubhumi |… | Boolokam