വയൽവാണിഭം: വെളിനെല്ലൂർ ദേശത്തിന് ഇന്ന് ഓമല്ലൂരിൽ സ്വീകരണം

വയൽവാണിഭം: വെളിനെല്ലൂർ ദേശത്തിന് ഇന്ന് ഓമല്ലൂരിൽ സ്വീകരണം

M
MathrubhumiSource Link
ഓമല്ലൂർ : വയൽ വാണിഭ സാംസ്കാരിക സന്ധ്യയുടെ സമാപനദിവസമായ കൊല്ലം ജില്ലയിലെ വെളിനെല്ലൂരിൽ നിന്നെത്തുന്ന പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും ക്ഷേത്രഭാരവാഹികളെയും കാളവയൽ കർഷക സമിതിയംഗങ്ങളെയും ശനിയാഴ്ച വൈകിട്ട് 3.30 മണിക്ക് സ്വീകരിക്കും. To advertise here, ഓമല്ലൂർ ഉഴുവത്ത് ജങ്ഷനിൽ നിന്നും സ്വീകരിച്ച് വയൽ വാണിഭ നഗരിയിലേക്ക് ആനയിക്കും. തുടർന്ന് വെളിനെല്ലൂർ ദേശത്തിന്റെ നൃത്താവിഷ്കാരം. തുടർന്ന് വൈകീട്ട് അഞ്ചിന് സാംസ്കാരിക സന്ധ്യകളുടെ സമാപനസമ്മേളനം സിനിമാനടൻ വിവേക് ഗോപൻ ഉദ്ഘാടനം ചെയ്യും. ഡോ. എം.എം . ബഷീർ മുഖ്യപ്രഭാഷണം നടത്തും. ജനറൽ കൺവീനർ സുരേഷ് ഓലിത്തുണ്ടിൽ അധ്യക്ഷത വഹിക്കും. തുടർന്ന് രാത്രി എട്ടിന് നാടൻ പാട്ടും ഇന്ദ്രജാല വിസ്മയവും. Published: 21 Mar 2026, 12:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വയൽവാണിഭം: വെളിനെല്ലൂർ ദേശത്തിന് ഇന്ന് ഓമല്ലൂരിൽ സ്വീകരണം —… | Boolokam