വരകൾ മാഞ്ഞു; ചാല ടൗണിൽ അപകടം പതിയിരിക്കുന്നു

വരകൾ മാഞ്ഞു; ചാല ടൗണിൽ അപകടം പതിയിരിക്കുന്നു

M
MathrubhumiSource Link
ചാല : താഴെ ചൊവ്വ-കൂത്തുപറമ്പ് സംസ്ഥാനപാതയിലെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളിലൊന്നായ കോയ്യോട് റോഡ് കവല കാൽനടയാത്രക്കാർക്ക് അപകടക്കെണിയായി മാറുന്നു. റോഡിലെ സീബ്രാ ക്രോസിങ്ങിലെ വരകൾ മാഞ്ഞുപോയതാണ് വിദ്യാർഥികളുൾപ്പെടെയുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. വെള്ളവരകൾ ഏതാണ്ട് പൂർണമായും മാഞ്ഞുപോയി. To advertise here, പകുതിഭാഗത്തുമാത്രം അവ്യക്തമായി കാണുന്ന വരകൾ അതിവേഗത്തിൽ വരുന്ന ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നില്ല. നൂറുകണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന ഈ പാതയിൽ അടയാളങ്ങൾ വ്യക്തമല്ലാത്തതിനാൽ ഡ്രൈവർമാർ വാഹനം നിർത്താൻ തയ്യാറാകുന്നില്ല. ചാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇതിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്. രാവിലെയും വൈകിട്ടും റോഡ് മുറിച്ചുകടക്കാൻ നൂറുകണക്കിന് വിദ്യാർഥികളാണ് ഇവിടെ പെടാപ്പാട്പെടുന്നത്. സീബ്രാ ലൈനുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും സിഗ്നൽ സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം. Published: 19 Mar 2026, 03:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വരകൾ മാഞ്ഞു; ചാല ടൗണിൽ അപകടം പതിയിരിക്കുന്നു — Mathrubhumi… | Boolokam