വരാപ്പുഴ കടവ് നവീകരണം ഇനിയെന്ന്...

വരാപ്പുഴ കടവ് നവീകരണം ഇനിയെന്ന്...

പൂവത്തൂർ : വരാപ്പുഴ കടവ് ചെളിയും ചേറുംമൂടി ഉപയോഗശൂന്യമായി. 2018-ലെ വെള്ളപ്പൊക്കത്തെ തുടർന്നാണ് കടവുകളെല്ലാം ചെളിമൂടിയ നിലയിലായത്. പി.ഐ.പി.യുടെ വലതുകര കനാലിലെ വെള്ളമൊഴുക്ക് നിർത്തിയതോടുകൂടി കനാലിലും വെള്ളമില്ല. ആറ്റിലോട്ട് ഇറങ്ങാൻ വയ്യാത്ത അവസ്ഥയിലുമായി. വസ്ത്രം കഴുകണമെങ്കിലോ, കുളിക്കണമെങ്കിലോ പമ്പാനദിയെ ആശ്രയിക്കുന്നവരാണ് പൂവത്തൂരിലും സമീപപ്രദേശങ്ങളിലുമുള്ള ആളുകൾ. പക്ഷേ, വരൾച്ച രൂക്ഷമായിട്ടും പമ്പാനദിയിലേക്ക് ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. സമീപമുള്ള കൊടിഞ്ഞൂർ കടവിലെയും സ്ഥിതി വ്യത്യസ്തമല്ല. To advertise here, ജില്ലാപഞ്ചായത്തിൽനിന്ന്‌ വരാപ്പുഴ കടവ് നവീകരണത്തിന് അഞ്ചുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും എസ്റ്റിമേറ്റ് എടുക്കുന്ന നടപടിപോലും തുടങ്ങിയിട്ടില്ല. പഞ്ചായത്തിൽനിന്ന് എസ്റ്റിമേറ്റ് എടുത്ത് നൽകിയാൽ മാത്രമേ തുടർനടപടികൾ ഉണ്ടാകുകയുള്ളൂ. വേനൽ കടുത്തതോടുകൂടി ഈ പ്രദേശങ്ങളിൽ കുടിവെള്ളത്തിനുവരെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പമ്പയാറ്റിലെ കടവുകൾ സംരക്ഷിക്കാൻ വേണ്ട നടപടികൾ അധികൃതർ എടുക്കണമെന്ന് ഗ്രാമപ്പഞ്ചായത്തംഗം സി.എസ്. ജ്യോതിലക്ഷ്മി പറഞ്ഞു. Published: 23 Apr 2026, 02:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വരാപ്പുഴ കടവ് നവീകരണം ഇനിയെന്ന്... — Mathrubhumi | Boolokam | Boolokam