വരിഞ്ഞം മഹാദേവർ ക്ഷേത്രം:ഉത്സവ നോട്ടീസ് പ്രകാശനംചെയ്തു

വരിഞ്ഞം മഹാദേവർ ക്ഷേത്രം:ഉത്സവ നോട്ടീസ് പ്രകാശനംചെയ്തു

M
MathrubhumiSource Link
ചാത്തന്നൂർ : വരിഞ്ഞം മഹാദേവർക്ഷേത്രത്തിലെ തിരുവോണ ഉത്സവത്തിന്റെ നോട്ടീസ് പ്രകാശനവും ഉത്സവപ്പിരിവ് ഉദ്ഘാടനവും നടന്നു. നോട്ടീസ് സ്പോൺസർ ചെയ്ത അമ്മ എന്റർപ്രൈസസ് ആൻഡ് ഗോൾഡ് ലോൺസ് എം.ഡി.യും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി.എസ്. സന്തോഷ്‌കുമാർ, ക്ഷേത്രഭരണസമിതി പ്രസിഡന്റ് ആർ. ശശാങ്കൻ ഉണ്ണിത്താന് നൽകി പ്രകാശനകർമം നിർവഹിച്ചു. ഉത്സവപ്പിരിവിന്റെ ഉദ്ഘാടനം ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ഹരികൃഷ്ണൻ, ഭരണസമിതി പ്രസിഡന്റിന് നൽകി നിർവഹിച്ചു. ക്ഷേത്രഭരണസമിതി സെക്രട്ടറി ഷിബു, മേൽശാന്തി ജയകുമാർ നമ്പൂതിരി, ഉത്സവാഘോഷ കമ്മിറ്റി ജോയിന്റ് കൺവീനർ രതീഷ്, ഭരണസമിതി അംഗങ്ങളായ സന്തോഷ്, ഷിജു, ജയകൃഷ്ണൻ, ശ്രീക്കുട്ടൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. To advertise here, Published: 17 Mar 2026, 02:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വരിഞ്ഞം മഹാദേവർ ക്ഷേത്രം:ഉത്സവ നോട്ടീസ് പ്രകാശനംചെയ്തു — Ma… | Boolokam