വരുന്നു ട്രയംഫിന്റെ 350 സി.സി. ബൈക്കുകൾ; വിലയിലും നേട്ടം പ്രതീക്ഷിക്കാം

വരുന്നു ട്രയംഫിന്റെ 350 സി.സി. ബൈക്കുകൾ; വിലയിലും നേട്ടം പ്രതീക്ഷിക്കാം

M
MathrubhumiSource Link
സ്വന്തം ലേഖകന്‍ Last Updated: 30 March 2026, 07:57 AM IST ബജാജുമായുള്ള പങ്കാളിത്തത്തില്‍ പുറത്തിറക്കിയ സ്പീഡ് 400, സ്‌ക്രാമ്പ്‌ലര്‍ 400എക്സ് എന്നിവയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പ്രതീകാത്മകചിത്രം | ട്രയംഫ് ഏപ്രിൽ രണ്ടാംവാരത്തോടെ രാജ്യത്തെ വാഹനപ്രേമികൾക്ക് സമ്മാനം കൈമാറാനുള്ള തയ്യാറെടുപ്പിലാണ് ട്രയംഫ് മോട്ടോർസൈക്കിൾസ്. 350സി.സി. വിഭാഗത്തിലുള്ള പുതിയ മോട്ടോർസൈക്കിളുകളുടെ നിരയാണ് കമ്പനി രാജ്യത്ത് പുറത്തിറക്കുന്നത്. To advertise here, ബജാജുമായുള്ള പങ്കാളിത്തത്തിൽ പുറത്തിറക്കിയ സ്പീഡ് 400, സ്‌ക്രാമ്പ്‌ലർ 400എക്സ് എന്നിവയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന്റെ പിന്തുടർച്ചയാണ് കമ്പനി പുതിയ ബൈക്കുകളിലൂടെ നേടാൻ ശ്രമിക്കുന്നത്. ജി.എസ്.ടി. പരിഷ്‌കരണത്തിന്റെ ഭാഗമായി 350 സി.സി.ക്കും താഴേക്കുമുള്ള ഇരുചക്രവാഹനങ്ങൾക്ക് നികുതി 18 ശതമാനമായി കുറച്ചതിന്റെ നേട്ടവും ഉപഭോക്താക്കൾക്ക് വാഹനത്തിന്റെ വിലയിൽ പ്രതീക്ഷിക്കാം. റോയൽ എൻഫീൽഡ് ക്‌ളാസിക് 350, ഹോണ്ട സി.ബി. 350, ഹാർളി ഡേവിഡ്സൺ എക്‌സ് 440 എന്നിവയോടായിരിക്കും ട്രയംഫിന്റെ 350 സി.സി. നിരയുടെ മത്സരം. Content Highlights: Triumph to expand its 350cc motorcycle portfolio in India by mid-April., Leveraging the successful Bajaj-Triumph partnership model., Potential price advantage due to 18% GST slab for sub-350cc bikes., Direct competition with Royal Enfield Classic 350 and Honda CB350. Published: 30 Mar 2026, 07:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വരുന്നു ട്രയംഫിന്റെ 350 സി.സി. ബൈക്കുകൾ; വിലയിലും നേട്ടം പ്… | Boolokam